Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 11:07 am

Menu

Published on May 21, 2018 at 3:36 pm

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കും മുൻപ് ഈ കാര്യങ്ങൾ ഓർത്തോളൂ

health-problems-of-lime-soda

മലയാളികൾക്ക് ഏതുകാലത്തും പ്രിയങ്കരമായ പാനീയമാണ് സോഡാ നാരങ്ങാ. ചുട്ടുപൊള്ളുന്ന വെയിലത്തും മറ്റും ഏറെ ആസ്വതിച്ചുതന്നെ നമ്മൾ ഇത് കഴിക്കാറുണ്ടെങ്കിലും ഇത് നമ്മുടെ ആരോഗ്യത്തിനു ചില ദോഷങ്ങൾ ചെയ്യുന്നുണ്ട്.

നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇതിനോടൊപ്പം ചേരുന്ന കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

സോഡ മൂലം മനുഷ്യശരീരത്തിനുണ്ടാകുന്ന ഒരു പ്രശ്നമാണ് എല്ല് തേയ്മാനം. നാരങ്ങ സോഡ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് നാരങ്ങ സോഡ കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.

സോഡ മൂലം മനുഷ്യശരീരത്തിനുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് വിശപ്പില്ലായ്മ. നല്ലതു പോലെ വിശപ്പ് ഉള്ള സമയത്ത് ഒരു സോഡ കുടിച്ച് നോക്കൂ. അത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് കാരണം . അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സോഡ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുന്നു. ഉപ്പിട്ട സോഡയും ഇത്തരത്തില്‍ തടി കൂട്ടുന്നതിന് കാരണമാകുന്നു.

ഇതോടൊപ്പം തന്നെ മനുഷ്യ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾക്കും ഒപ്പം അമിതമായ സോഡാ ഉപയോഗം വൃക്ക കരൾ എന്നിവയുടെ നാശത്തിനും വഴിവെക്കുന്നു

Loading...

Comments are closed.

More News