Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ആരോഗ്യത്തിൻറെ അത്യാവശ്യ ഘടകങ്ങളാണ്. ഇതിൽ പ്രോട്ടീന്‍ ശരിയായ ശരീരവളര്‍ച്ചയില്‍ പ്രത്യേക സ്ഥാനമുണ്ട്. സ്ത്രീകളേക്കാള്‍ പ്രോട്ടീന്‍ ആവശ്യം കൂടുതല്‍ വേണ്ടത് പുരുഷന്മാര്ക്കാണ്. കാരണം ശാരീരികധ്വാനം കൂടുതല്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നതു തന്നെ. അമിനോ ആസിഡുകളുടെ കലവറയായ പ്രോട്ടീൻ അറ്റകുറ്റപ്പണിക്കും ആരോഗ്യം നിലനിർത്തുന്നതിനും ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ഉണ്ടാക്കുന്നത് പൊതുവേ പാല്, മുട്ട, സോയ എന്നിവ ചേർത്താണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്. എന്നാൽ പ്രോട്ടീന്‍ പാനീയങ്ങളും പ്രോട്ടീന്‍ പൗഡറുകളും ശരീരത്തിന് ദോഷം ചെയ്യുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
–

–
പ്രോട്ടീന്‍ പൗഡറുകളില്‍ പല കെമിക്കലുകളും ചേര്‍ക്കുന്നുണ്ട്. ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി എന്നിവ ചേര്‍ത്താണ് ഇത്തരം വസ്തുക്കള്‍ വിപണിയില്‍ എത്തുന്നത്. അതിനാൽ തന്നെ ഇത്തരം പാനീയങ്ങൾ ശരീരത്തിന് ഏറെ ദോഷം ചെയ്യും. പ്രോട്ടീന്‍ പാനീയങ്ങള്‍ ആരോഗ്യത്തിന് എങ്ങനെയൊക്കെ ഹാനികരമാകുമെന്ന് നിങ്ങൾക്കറിയുമോ?
1.പ്രോട്ടീന്‍ ഷെയ്ക്കുകളിൽ കൂടിയ തോതില്‍ പഞ്ചസാരയും കൃത്രിമ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ നശിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഇവ കഴിക്കുന്നതിലൂടെ ചീത്ത പോഷകം ശരീരത്തില്‍ പ്രവേശിക്കുകയല്ലാതെ പോഷകഗുണങ്ങളൊന്നും ലഭിക്കുന്നില്ല.
2.പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ശരീരത്തില്‍ അമിതമായി എത്തുന്നത് ഹൃദയത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.
–

–
3.പ്രോട്ടീന്‍ ഷെയ്ക്കുകള്‍ കഴിക്കുന്നതുവഴി നിങ്ങളുടെ ശരീരത്തിന് വേണ്ട രീതിയിലുള്ള പോഷകം ലഭിക്കുന്നില്ല. അതിനാൽ കാത്സ്യം, അയേണ്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയ പ്രോട്ടീനുകള്‍ കഴിക്കാൻ ശ്രദ്ധിക്കുക.
4.പ്രോട്ടീന്‍ പൗഡറില്‍ ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി എന്നീ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പ്രോട്ടീന്‍ ഷെയ്ക് ഹാനികരവും വിഷം കലർന്നതുമാണ്.
–

–
5.പ്രോട്ടീന്‍ ഷെയ്ക്കില്‍ ഉപയോഗിക്കുന്ന മില്‍ക് ഷുഗര്‍ ലാക്ടോസ് ഗ്യാസ്, വയര്‍ വീര്‍ക്കുക, അതിസാരം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
6.പ്രോട്ടീന്‍ ഷെയ്ക്കില്‍ അടങ്ങിയിട്ടുള്ള സോയ് തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
–

–
7. ഇതിൻറെ അമിത ഉപയോഗം ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂട്ടാൻ ഇടയാക്കും.
8.പ്രോട്ടീന്‍ ഷെയ്ക്കുകള്‍ അമിതമായി കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കുകയും ഇത് മൂലം തടി കൂടാൻ കാരണമാവുകയും ചെയ്യും.
9.കരള്‍ രോഗത്തിനും വൃക്ക രോഗത്തിനും പ്രോട്ടീന്‍ ഷെയ്ക്കുകളുടെ ഉപയോഗം കാരണമാകുന്നു.
10.സോയ്, മുട്ട, പാല് എന്നിവ അടങ്ങിയ പ്രോട്ടീന്‍ ഷെയ്ക്ക്സ് ശരീരത്തില്‍ അലര്‍ജിക്ക് കാരണമാക്കും. ഇവ ഛര്‍ദ്ദി, അതിസാരം, ഡിഹൈഡ്രേഷന് എന്നിവയ്ക്കൊക്കെ സാധ്യതയുണ്ടാക്കുന്നു.
–
