Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on April 12, 2014 at 2:22 pm

ഇന്റര്‍നെറ്റ് ലോകത്തിന് ഭീഷണിയായി ഹാര്‍ട്ട് ബ്ലീഡ് ബഗ്..!!

heart-bleed-bug-serious-as-a-heart-attack

ലണ്ടണ്‍: സൂക്ഷിക്കുക,നിങ്ങളുടെ രഹസ്യനമ്പറുകള്‍, പാസ്സ് വേര്‍ഡുകള്‍, ഇവയെല്ലാം ഓരോ നിമിഷവും ചോര്‍ത്തിയെടുക്കപ്പെട്ടേക്കാം . ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷാസംവിധാനങ്ങളില്‍ വന്ന വലിയൊരു പിഴവാണ് ഇതിനു പിന്നില്‍.ഹാര്‍ട്ട് ബ്ളീഡ് ബഗ്- എന്ന പുതിയ വില്ലനാണ് ഇതിന് പിന്നിൽ.ഫേസ്ബുക്ക്, ട്വിറ്റര്‍, ടംബ്ലര്‍, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ജിമെയില്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഈ വൈറസിന്റെ ആക്രമത്തില്‍പെട്ടു കഴിഞ്ഞിരിക്കുകയാണ്.ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളായ പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മുതലായവയാണ് ഇത് ചോര്‍ത്തുന്നത്. ഹാര്‍ട്ട് ബ്‌ളീഡ് ബഗ് എന്നാണ് ഈ വൈറസിന്റെ പേര്. എത്ര വലിയ ഡാറ്റകളും ഒറ്റയടിക്ക് ചോര്‍ത്തിയെടുക്കാന്‍ ഹാര്‍ട്ട് ബഌഡിന് കഴിവുണ്ട്.ഇതു വരെ അഞ്ച് ലക്ഷത്തോളം വെബ്‌സൈറ്റുകള്‍ ഹാര്‍ട്ട് ബ്‌ളീഡ് ബഗ്ഗിന്റെ ആക്രമത്തിന് ഇരയായതായാണ് ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്ന നെറ്റ് ക്രാഫ്ര്റ്റ് എന്ന കമ്പനി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹാര്‍ട്ട് ബ്‌ളീഡ് ബഗ്കടന്നുകയറിയിട്ടെങ്കിലും ഇതിനെ കണ്ടെത്താന്‍ വൈകിയതാണ് ഇത്രയധികം വെബ്‌സൈറ്റുകളെ ബാധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.വെബ്‌സൈറ്റുകള്‍ ഡേറ്റ സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ ഒപ്പണ്‍ എസ്എസ്എല്ലിലാണ് ഇതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രധാനമായും ഇമെയിലുകള്‍, ഇന്‍സ്റ്റന്റ് മെസേജുകള്‍ തുടങ്ങി ഓണ്‍ലൈനായുള്ള ആശയവിനിമയങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇതുപയോഗിക്കുക. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും നമ്മള്‍ കൊടുക്കുന്ന പാസ് വേര്‍ഡും മറ്റും രഹസ്യ കോഡ് രൂപത്തിലാണ് വെബസൈറ്റ് സെര്‍വറിലേക്ക് പോകുന്നത്. ഇതിനെ ഹാക്കേര്‍സിന് ഹാര്‍ട്ട് ബ്‌ളീഡ് ബഗ് വഴി എളുപ്പത്തില്‍ ഹാക്ക് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ ഭീഷണി.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഓപ്പണ്‍ എസ്എസ്എല്‍ ഉപയോഗിക്കുന്നുണ്ട്. ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്ത്, ഹാക്കര്‍മാര്‍ക്ക് ഉപയോഗശൂന്യമായത് എന്ന പ്രതീതി വരുത്തിയാണ് പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. ഇമെയിലുകള്‍, ഇന്‍സ്റ്റന്റ് മെസേജുകള്‍, ബാങ്ക് വിവരങ്ങള്‍, പാസ്‌വേഡുകള്‍ എന്നിവയൊക്കെ എന്‍ക്രിപ്ര്റ്റ് ചെയ്യപ്പെടും. പാഡ് ലോക്ക് ചിഹ്നമായിട്ടാണ് ഇത് വെബസൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷിതമെന്ന തോന്നുമെങ്കിലും ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ അപ്പോള്‍ തന്നെ സേര്‍വറിലേക്ക് അയയ്ക്കും.ഗൂഗിള്‍ സുരക്ഷാ ഗവേഷകരാണ് ഈ സുക്ഷാഭീഷണി കണ്ടെത്തിയതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം തന്നെ കോഡനോമിക്കണ്‍ എന്ന ഫിന്നിഷ് കമ്പനിയും ഇത് കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. ഈ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുള്ള പാച്ചുകളും വികസിപ്പിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതലായി ആക്രമിക്കപ്പെട്ടത് യാഹുവിന്റെ വെബ്‌സൈറ്റാണ്.പ്രമുഖ അന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഹാര്‍ട്ട് ബ്ലീഡ് വൈറസിനെ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള അപ്‌ഡേറ്റ് പുറത്തിറക്കിക്കഴിഞ്ഞു. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് അക്രമിക്കപ്പെടാതിരിക്കാനുള്ള ഒരു പോംവഴി. ഇതു കൂടാതെ കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും പാസ്‌വേഡുകള്‍ മാറ്റാനാണ് പ്രമുഖ ടെക്‌നോളജി കമ്പനികള്‍ നിര്‍ദ്ദേശിക്കുന്നത്.മെയിലുകളും മറ്റു സൈറ്റുകളും ആവശ്യം കഴിഞ്ഞാല്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യുകയാണ് സുരക്ഷക്ക് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം.

Loading...

Leave a Reply

Your email address will not be published.

More News