Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവക്കാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക.നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്.ആൽക്കഹോൾ അകത്തു ചെല്ലുമ്പോൾ രക്ത ധമനികളിലുണ്ടാകുന്ന ഉയർന്ന രക്ത സമ്മർദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാൻ കാരണമാകുന്നത്.ഇത് പിന്നീട് ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുമെന്ന് ഗവേഷകർ പറഞ്ഞു.രണ്ടായിരത്തോളം കൊറിയക്കാരിൽ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയിൽ എത്രമാത്രം കുടിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അപകട സാധ്യതയുടെ തോത്. പ്രായം,വ്യായാമം,പുകവലി എന്നിവയെ ആശ്രയിച്ച് ഹൃദയാഘാത സാധ്യതയിൽ മാറ്റം വരും.ആഴ്ചയിൽ നാല് ഡ്രിങ്കിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണ്. പുകവലിക്കാരിലും,തടിയന്മാരിലും മദ്യപാനം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.മദ്യപിക്കുമ്പോൾ മുഖം ചുവക്കുന്ന സ്ത്രീകളിലും അപകട സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു.
Leave a Reply