Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാര്‍ജ: ഷാര്‍ജയില്‍ വന്‍ തീപിടുത്തം. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ട്രെയ്നേജ് യൂണിറ്റിന് പിന്നാലാണ് തീപിടുത്തം ഉണ്ടായത്. വ്യവസായമേഖലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. ഇന്‍ഡസ്ട്രീയല്‍ ഏരിയ പന്ത്രണ്ടിലാണ് തീപിടുത്തം ഉണ്ടായത്.വെയര്‍ഹൗസില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഇത് മറ്റ് വെയര്‍ഹൗസുകളിലേക്കും പടര്‍ന്നു. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും തീ നിയന്ത്രണവിധേയമാകാന്‍ മണിക്കൂറുകള്‍ എടുത്തു. പ്രദേശം മുഴുവന്‍ കറുത്ത പുക വ്യാപിച്ചിരുന്നു. ആളപായമില്ല.
Leave a Reply