Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 12:44 pm

Menu

Published on June 19, 2013 at 3:54 am

ഉത്തരേന്ത്യയില്‍ കനത്തമഴയില്‍ വന്‍ നാശം

heavy-rains-wreak-havoc-in-uttarakhand-and-himachal

ദില്ലി: ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ മഴ കനത്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി മഴയെ തുടര്‍ന്നുള്ള പ്രകൃതി ദുരന്തങ്ങള്‍ വന്‍ നാശം വിതച്ചു.ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും 62 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ശക്തമായ മഴയില്‍ ഗംഗയിലെയും യമുനയിലെയും ഇവയുടെ ഉപനദികളിലെയും ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിനിടയാക്കി. കേദാര്‍നാഥില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇരുപത്തിയഞ്ചിലേറെ പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയെങ്കിലും മഴ നിലയ്ക്കത്തതിനാല്‍ അതും തടസ്സപ്പെട്ടു.

ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവും കൂടുതന്‍ നാശം വിതച്ചത്. കനത്തമഴയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചു പോയി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തരാഖണ്ഡില്‍ 37 പേര്‍ മരിച്ചതായും 19 പേര്‍ക്ക് പരിക്കേറ്റതായും 164 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News