Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : നയൻ താര വീണ്ടും നല്ലകുട്ടിയാകുന്നു.പ്രഭുദേവയുമായുള്ള പ്രണയവും പ്രണയപരാജയമായിരിക്കാം നയൻസിനെ ഇങ്ങനെ മാറ്റിയത്.ഇപ്പോൾ നയന്‍സ് തന്‍റെ എല്ലാ കാര്യങ്ങളും വളരെ ആലോചിച്ച ശേഷമാണ് തീരുമാനിക്കുന്നത് . പ്രണയപരാജയമുണ്ടാക്കിയ മുറിവുകളുടെ വേദന ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സിനിമയിലെ സൗഹൃദങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം സന്തോഷം കണ്ടെത്താന്‍ ശ്രേമിക്കുകയാണ് നയൻസ് .മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ വരെ നയന്‍സ് ഇപ്പോള്‍ വളരെ ശ്രദ്ധാലുവാണ് എന്നും പറയുന്നുണ്ട്.ഇപ്പോഴത്തെ വാർത്തകൾ നയൻസിന്റെ പരസ്യ ചിത്രത്തെ കുറിച്ചാണ്.പ്രമുഖ വസ്ത്രവ്യാപാരശൃംഗലയായ കലാനികേതനാണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി നയന്‍ താരയെ ക്ഷണിച്ചിരിക്കുന്നത് .അവരുമായി സഹകരിക്കാന്‍ നയന്‍താര സമ്മതിയ്ക്കുകയും ചെയ്തിട്ടുണ്ടത്രെ.ഒരു കോടിരൂപയാണ് നികേതന്‍ ഇതിന് പ്രതിഫലമായി നയന്‍താരയ്ക്ക് നല്‍കാന്‍ പോകുന്നത്.രണ്ടാംവരവ് നടത്തുന്ന ഈ സമയത്ത് മികച്ച കഥാപാത്രങ്ങള്‍ മാത്രം ചെയ്താല്‍ മതി എന്ന തീരുമാനത്തിലാണ് നയന്‍താര. ശേഖര്‍ കമ്മൂലയുടെ അനാമിക, ആര്യയ്‌ക്കൊപ്പമുള്ള രാജറാണി,അജിത്തിന്‍റെ ആരംഭം തുടങ്ങിയവയാണ് നയന്‍താരയുടെ ചിത്രങ്ങൾ .
Leave a Reply