Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗ് .ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ലീഗിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയടക്കം മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്ന് മുസ്ലിംലീഗ് ആവശ്യമുന്നയിച്ചുവെന്ന് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇപ്പോഴത്തെ അവസ്ഥയില്‍ യു.ഡി.എഫിനെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല. ലീഗിനെ ലക്ഷ്യംവെച്ച അനാവശ്യ ദുഷ്പ്രചാരണം അവസാനിപ്പിച്ചേ പറ്റൂ. തികഞ്ഞ മതേതര വ്യവസ്ഥയില്‍ നിലകൊള്ളുന്ന ലീഗിനെതിരെ വിഭാഗീയ കുറ്റം ചുമത്തുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി.ഹൈകമാന്‍ഡിൻറെ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാകും ലീഗ് തീരുമാനമെടുക്കുക. അത് സഹകരണമോ നിസ്സഹകരണമോ അങ്ങേയറ്റത്തുള്ളതോ ആകാം.പരസ്യപ്രസ്താവനയില്‍ എല്ലാവരും മിതത്വം കാട്ടണം. സരിത നായര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കുന്നത് ശരിയല്ല എന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു.
Leave a Reply