Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:21 am

Menu

Published on June 26, 2013 at 12:15 pm

ഹൈഹീല്‍ഡ് ചെരുപ്പുഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

high-heels-chappal-is-not-good-for-health

സ്റ്റൈലിന്റെയും ഫാഷന്‍ ട്രെന്‍ഡിന്റെയും മുഖമുദ്രയായി മാറുന്ന ചെരിപ്പുകള്‍ മൂലം സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ചും ഹൈഹീല്‍ഡ് ചെരുപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആണ് ഉണ്ടാകുന്നത്. ബ്രിട്ടനിലെ കോളേജ് ഓഫ് പോഡിയാട്രി സമീപകാലത്ത് നടത്തിയ പഠനം
പറയുന്നത് ഇറുകിയ ചെരുപ്പുകളും ഹൈഹീല്‍ഡുമുപയോഗിക്കുന്നവര്‍ക്ക് ഞരമ്പ് പിണയല്‍, സന്ധിവാതം, കാല്‍‌പാദ വേദന ഇങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ്. ഉപയോഗിച്ച് ഒരു മണിക്കൂറിനകം കാലില്‍ വേദന അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ബ്രിട്ടനില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ പത്ത് മിനിറ്റിനകം വേദനയുണ്ടാകുമെന്ന് പറയുമ്പോള്‍ 40 ശതമാനം പേര്‍ ഫാഷന്‍ നോക്കിയാണ് വേദന വകവെയക്കാതെ ഇത്തരം ചെരുപ്പുകള്‍ ധരിക്കുന്നതെന്നും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33