Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:അയ്യപ്പനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ച അരുന്ധതിക്കെതിരെ ഇതിനോടകം തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടിയും ഇടത് പക്ഷ ആക്ടിവിസ്റ്റുമായ അരുന്ധതിയുടെ വിവാദ പോസ്റ്റ് എത്തിയിരുന്നത്.
ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നാണ് അരുന്ധതി ചോദിച്ചത്. അരുന്ധതിയുടെ പരാമര്‍ശം വിവാദമായതോടെ പ്രതിഷേധക്കാര്‍ പരാതിയുമായി രംഗത്തെത്തി. അരുന്ധതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു ഡിഫന്‍സ് ലീഗാണ് രംഗത്തെത്തിയത്. അയ്യപ്പനെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വഴി ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.ഐപിസി 153എ, 295എ, ഐടി ആക്ട് 66എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹിന്ദു ഡിഫന്‍സ് ലീഗിന്റെ ആവശ്യം. മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
Leave a Reply