Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on October 2, 2013 at 9:58 am

അമേരിക്കയിൽ പ്രതിസന്ധി യു.എസ് ഖജനാവ് പൂട്ടി

historic-government-shutdown-begins-in-us

വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നടങ്കം അടച്ചിടുമ്പോള്‍ ഒറ്റദിവസംകൊണ്ട് ജോലി നഷ്ടമാകുന്നത് എട്ടു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്. ആരോഗ്യരക്ഷാ പദ്ധതിയില്‍ കാതലായ മാറ്റംവേണമെന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിടിവാശിക്ക് വഴങ്ങാന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഡെമോക്രാറ്റുകളും തയ്യാറാകാഞ്ഞതോടെ യു.എസ്. ഖജനാവ് ഭാഗികമായി പൂട്ടി. ബജറ്റ് പാസാക്കാനാവാഞ്ഞതിനാല്‍, ദൈനംദിനച്ചെലവ് പൂര്‍ണമായും കണ്ടെത്താനാവാതെ അവശ്യസേവനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. യു.എസ്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് അര്‍ധരാത്രി 12.01-നാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 9.31) സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നൊന്നായി പൂട്ടിത്തുടങ്ങിയത്.

അമേരിക്കന്‍ പട്ടാളത്തിലെ സൈനികേതര ജീവനക്കാരോടും വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ പ്രതിരോധവിഭാഗം ജീവനക്കാരുടെ പകുതിവരുമിത്.ദേശീയ സുരക്ഷാചുമതലയുള്ള സൈനികര്‍ക്കുമാത്രമേ ശമ്പളം കിട്ടൂ. മറ്റുള്ളവര്‍ക്ക് ജോലിചെയ്യാം. പക്ഷേ, ശമ്പളം കിട്ടില്ല. 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അമേരിക്ക അഭിമുഖീകരിക്കുമ്പോള്‍ ഡോളറിന്റെ മൂല്യവും കൂപ്പുകുത്തി.ദേശീയോദ്യാനങ്ങളും മുതിര്‍ന്ന പൗരന്മാരുടെ പരിചരണകേന്ദ്രങ്ങളും അടച്ചു. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിര്‍ത്തി. ഈനില തുടര്‍ന്നാല്‍, യു.എസ്. വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴും. യു.എസ്. സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ആഗോള സാമ്പത്തിക സ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കും.

കോണ്‍ഗ്രസ്സിന്റെ അധോസഭയായ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാര്‍ക്കാണ്. ഉപരിസഭയായ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈയിലാണ്. യു.എസ്. നിയമമനുസരിച്ച്, പുതിയ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ ധനസമാഹരണത്തിന് പുതിയ ബില്‍ കൊണ്ടുവരണം. ഇത് ഇരുസഭകളും പ്രസിഡന്റും അംഗീകരിച്ചാലേ ബജറ്റ് പാസാകൂ. ആരംഭത്തിലേതന്നെ റിപ്പബ്ലിക്കന്മാര്‍ എതിര്‍ത്തുവരുന്ന ആരോഗ്യരക്ഷാ നിയമത്തില്‍ അവരാവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയാലേ ബജറ്റ് പാസാക്കാന്‍ അനുവദിക്കൂ എന്നായിരുന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ നിലപാട്. ആരോഗ്യരക്ഷാ നിയമത്തിലെ ഭൂരിഭാഗം വകുപ്പുകളും നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് നീട്ടിവെക്കുന്ന നിയമം ജനപ്രതിനിധിസഭ പാസാക്കി. എന്നാല്‍, സെനറ്റ് അത് ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറായില്ല. ഇതോടെ ബജറ്റ് പാസാക്കില്ലെന്ന നിലപാടില്‍ റിപ്പബ്ലിക്കന്മാര്‍ ഉറച്ചുനിന്നു. അതാണ് ഇപ്പോഴത്തെ ഖജനാവ് പൂട്ടലിലേക്ക് നയിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ ഇത്തരത്തിലൊരു നടപടി.

Loading...

Leave a Reply

Your email address will not be published.

More News