Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ വെട്ടിച്ച് മുന്നേറുകയാണ് ബാഹുബലി രണ്ടാം ഭാഗം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത് അവതരിപ്പിച്ച നടീനടന്മാരുടെ അഭിനയ ജീവിതത്തിലെ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളായിരുന്നു എന്നു തന്നെ പറയാം.
ശിവകാമിയായി ഏവരേയും ഞെട്ടിച്ച രമ്യ കൃഷ്ണന്റെ വേഷവും അത്തരത്തില്‍ തന്നെ. രമ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലിയിലെ ശിവകാമി എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലുമായി മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായി അസൂയാവഹമായ പ്രകടനമാണ് രമ്യ കാഴ്ചവച്ചത്. എന്നാല്‍, ശിവകാമിയുടെ വേഷത്തിന് സംവിധായകന്‍ രാജമൗലി ആദ്യം മനസ്സില്‍ കണ്ടതും സമീപിച്ചതും രമ്യ കൃഷ്ണനെ ആയിരുന്നില്ല എന്നതാണ് സത്യം.
ശിവകാമി എന്ന ചിത്രത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം സമീപിച്ചത് ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയും ബോളിവുഡും ഒരുപോലെ അടക്കിവാണ ശ്രീദേവിയെയായിരുന്നു.
എന്നാല്‍ പ്രതിഫലക്കാര്യത്തിലുള്ള ശ്രീദേവിയുടെ കടുംപിടിത്തമാണ് രമ്യ കൃഷ്ണന് കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തിലേയ്ക്ക്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റിലേയ്ക്കുള്ള വഴിയൊരുക്കിയത്.
ശിവകാമിയുടെ വേഷം ചെയ്യാന്‍ ആറ് കോടി രൂപയാണ് ശ്രീദേവി പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് നല്‍കാന്‍ നിര്‍മ്മാതാവോ സംവിധായകനോ ഒരുക്കമായിരുന്നില്ല. ശ്രീദേവിയെ ഉപേക്ഷിച്ചതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രമ്യ കൃഷ്ണനെ സമീപിക്കുന്നത്. രമ്യയ്ക്ക് ഈ വേഷം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. രണ്ടര കോടി രൂപയാണ് ഈ വേഷത്തിന് രമ്യ പ്രതിഫലം വാങ്ങിയത്.
ശ്രീദേവിയായിരുന്നെങ്കില്‍ ശിവകാമിയുടെ വേഷം ഒന്നുകൂടി ഗംഭീരമാവുമെന്ന് അണിയറയില്‍ ചിലരെങ്കിലും കരുതിയിരുന്നെങ്കിലും ചിത്രം റിലീസ് ചെയ്തതോടെ കഥമാറി. അണിയറപ്രവര്‍ത്തകര്‍ മനസ്സില്‍ കണ്ടതില്‍ അപ്പുറമായിരുന്നു ശിവകാമിയായുള്ള രമ്യയുടെ പ്രകടനം.
Leave a Reply