Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:08 pm

Menu

Published on April 10, 2015 at 5:14 pm

കൈമുട്ട് കറുക്കുന്നത് ഒഴിവാക്കാൻ ഇതാ ചില എളുപ്പ വഴികൾ …

how-to-get-rid-of-dark-elbows

മിക്ക സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു പ്രശ്നമാണ് കൈമുട്ട് കറുക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ബെഞ്ചിലും ഡെസ്‌ക്കിലും കൈ തുടര്‍ച്ചയായി വച്ച് മിക്കവരുടെയും കൈമുട്ട് കറുത്തിരിക്കും. നല്ല വെളുപ്പ് നിറമാണെങ്കിലും ചിലരുടെ കൈമുട്ടുകള്‍ കൂടുതല്‍ കറുത്തിരിയ്ക്കും. വെളുത്തവര്‍ക്കു മാത്രമല്ല, സ്വാഭാവിക നിറമുള്ളവര്‍ക്കും ഇത് ഒരു പ്രശ്‌നമാറുണ്ട്.ശരീരത്തിലെ എല്ലാ ഭാഗങ്ങളും നിങ്ങള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ കൈമുട്ട് മൃദുലവും തിളക്കമുള്ളതും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കൈമുട്ടിന്റെ കറുപ്പു നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്‌.

How to Get Rid of Dark Elbows1

1.കറ്റാര്‍വാഴ, തേന്‍ എന്നിവ കലര്‍ത്തി കൈമുട്ടിന് തേയ്ക്കുന്നത് കറുപ്പ് നിറം മാറാൻ .സഹായിക്കും.
2.ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും കലർത്തി കൈമുട്ടിൽ തേയ്ക്കുന്നതും നല്ലതാണ്.
3.പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച് അതിൽ അല്‍പം ചെറുനാരങ്ങ നീര് ചേർത്ത് കൈമുട്ടിൽ പുരട്ടുക. അൽപസമയം കഴിഞ്ഞ് ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇത് കൈമുട്ടിൻറെ കറുപ്പ് നിറം മാറാൻ സഹായിക്കും.

How to Get Rid of Dark Elbows3

4.കൈമുട്ടിൽ അൽപം മോയിസ്ചറൈസർ പുരട്ടിയതിനു ശേഷം ചെറുനാരങ്ങ നീര് പുരട്ടുക. ഇതും ഗുണം ചെയ്യും.
5.പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് കൈമുട്ടിൽ സ്ക്രബ് ചെയ്യുന്നത് കൈമുട്ടിന്റെ കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കും.
6.കടലമാവും തൈരും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

How to Get Rid of Dark Elbows5

7.സോഡയും പാലും ചേര്‍ത്ത് പുരട്ടുന്നതും ഗുണം ചെയ്യും.
8.പുതിനയില അരച്ചത് കൈമുട്ടില്‍ പുരട്ടിയാല്‍ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
9.മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും കൈമുട്ടിൻറെ കറുപ്പ് നിറം കുറയ്ക്കും.
10.മഞ്ഞൾ അരച്ച് കൈയിൽ പുരട്ടുന്നതും ഗുണം ചെയ്യും.

How Do You Get Rid Of Dark Elbows And Knees Naturally

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News