Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയർ കുറയ്ക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. മിക്കയാളുകളുടെയും ഒരു പ്രശ്നമാണ് വയർ ചാടുക എന്നുള്ളത്. നമുക്ക് ഒരു ഡ്രസ്സും ഇടാൻ പറ്റാത്തതും ഡ്രസ്സിന്റെ കാര്യത്തിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുന്നതും നമ്മുടെ വയറിൻറെ ഒരു ഷേയ്പ് മൂലമാണ്. അടിവയർ കുറയ്ക്കുന്നതിനും അതുപോലെ അരക്കെട്ട് ഒതുക്കുന്നതിനും ഉള്ള വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്.ഒരു ഹെൽത്ത് ഡ്രിങ്കാണ് അതിന് നിങ്ങളെ സഹായിക്കുന്നത്. രാവിലെ എഴുന്നേറ്റാൽ തീർച്ചയായും കുടിച്ചിരിക്കേണ്ട ഒരു വെള്ളമാണിത്. ഇതിനെ വൈറ്റമിൻ വാട്ടർ എന്നോ,ഹെൽത്തി വാട്ടർ എന്നോ വിളിക്കാവുന്നതാണ്. ഇത് ശരിക്കും ആരോഗ്യപരമായിട്ടുള്ള പാനീയം തന്നെയാണ്.പക്ഷെ ഇതൊരു ഡീടോക്സിഫിക്കന്റ് ആയതുകൊണ്ട് നമ്മുടെ ശരീരത്തിൽ നിന്നും ടോക്സിൻസും കൊഴുപ്പുമൊക്കെ മാറ്റിക്കളയുന്നതിനുള്ള ഒരു കഴിവ് ഇതിനുണ്ട്.
–
–

–
ഈ ഡ്രിങ്കിൽ 4 വസ്തുക്കളാണ് ഉള്ളത്. നമ്മൾ സാധാരണ കുടിക്കുന്ന ശുദ്ധിയായ വെള്ളത്തിൽ നാല് ചേരുവകൾ ചേർത്ത് തലേദിവസം രാത്രി വെച്ചിട്ട് അടുത്ത ദിവസം രാവിലെ അത് കുടിക്കുക.ദിവസം മുഴുവൻ കുടിക്കണമെങ്കിൽ വെള്ളത്തിന്റെ അളവ് അതിനനുസരിച്ച് കൂട്ടിയാൽ മതി. ഇത് വെറും വയറ്റിൽ കുടിച്ചിരിക്കണം.
–

–
ഏകദേശം 2 ലിറ്റർ വെള്ളമാണ് എടുക്കുന്നതെങ്കിൽ അതിൽ മൂന്നോ നാലോ നാരങ്ങ, സാലഡ് വെള്ളരി,ഒരു കൈക്കുമ്പിൾ പുതിന,2 ഇഞ്ചിക്കഷ്ണം,എന്നിവയെടുക്കുക. ഇഞ്ചിയും പുതിനയും ചതച്ചിടുകയാണെങ്കിൽ അത് വെള്ളത്തിൽ കൂടുതലായി അലിഞ്ഞ് ചേർന്ന് കൂടുതൽ ഗുണം ലഭിക്കും. നാരങ്ങയും സാലഡും ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. തൊലി കളയാതെ ഇടുന്നതാണ് നല്ലത്. പക്ഷെ അഥവാ നിങ്ങൾക്ക് അതിൽ കീടനാശിനി ചേർത്തിട്ടുണ്ടാകുമെന്ന സംശയമുണ്ടെങ്കിൽ തൊലി ഒഴിവാക്കി ഇട്ടാലും കുഴപ്പമില്ല. ഈ 4 വസ്തുക്കളും ഓരോ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെയും ദിവസം മുഴുവനും വേണമങ്കിൽ ഈ വെള്ളം ഉപയോഗിക്കാം.
–

–
അതിനൊപ്പം ഡയറ്റും കൂടി ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തിൽ നിന്നും പോകുന്ന കൊഴുപ്പത്രയും നമ്മൾ തിരിച്ച് കേറ്റുകയാണ് എങ്കിൽ നമ്മുടെ വയറും ഷേയ്പ്പും അതുപോലെ തന്നെയിരിക്കും.എല്ലാ മാസവും ഇത് മുടങ്ങാതെ ഉപയോഗിച്ചാൽ അടിവയറിൻറെ വണ്ണം കുറയുകയും വെയ്റ്റ് ലോസ് ഉണ്ടാവുകയും ചെയ്യുന്നതാണ്.
–

Leave a Reply