Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ ശരിയായ വ്യയാമമുറകളും ന്യൂട്രീഷ്യന്‍ ഭക്ഷണങ്ങളും , ആഹാരക്രമീകരണവും കൊണ്ട് നമുക്ക് അമിതഭാരം മറികടക്കാവുന്നതേയുള്ളൂ. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിടേണ്ട പ്രധാന പാഠമാണ്. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. വണ്ണം കുറയ്‌ക്കാനുള്ള വഴികള്‍ അനവധിയാണ്. പക്ഷേ അതൊക്കെ ഭാവിയില്‍ പ്രശ്‌നങ്ങളായി മാറുന്നവയാണ്. എന്നാല്‍ ചെറിയ ചില കരുതലുകളിലൂടെ വണ്ണവും തൂക്കവും സാവധാനത്തില്‍ കുറയ്ക്കാവുന്നതാണ്. തടിയുള്ളവര്‍ തടി കുറഞ്ഞുകിട്ടാനായി പട്ടിണി കിടക്കുന്നവരാണ് . എന്നാൽ തടി കുറയ്ക്കണമെങ്കില്‍ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
1. ദിവസവും ആവശ്യത്തിന് ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഏഴു മണിക്കൂറില്‍ കുറവുറങ്ങുന്നത് വിശപ്പു കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശരീരത്തിലെ അപചയപ്രക്രിയ പതുക്കെയാക്കുകയും ചെയ്യും.
2. കഴിയ്ക്കുന്ന ഭക്ഷണത്തെ പറ്റി കൃത്യമായ ഒരു കണക്കുണ്ടാകണം. ഭക്ഷണനിയന്ത്രണത്തിന് ഇത് നിങ്ങളെ സഹായിക്കും.
3.ആരോഗ്യത്തിനും കൊഴുപ്പ് കുറയ്ക്കാനും വെള്ളം നിങ്ങളെ സഹായിക്കും. അതിനാൽ ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.
–
–
4.കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കുക. ഇത് ശരീരത്തിൽ കൊഴുപ്പ് വർദ്ധിക്കാൻ ഇടയാക്കുന്ന ഒന്നാണ്.
5. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ചേര്‍ന്ന് തടി കുറയ്ക്കാനുള്ള ശ്രമം നടത്തുകയോ സഹായം തേടുകയോ ചെയ്യുക. ആരെങ്കിലും ഇത്തരം കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കാനുണ്ടെങ്കില്‍ കൂടുതല്‍ പ്രയത്‌നിക്കാനും തോന്നും.
6. ജിമ്മിൽ പോകാതെ വീട്ടിൽ നിന്ന് കൊണ്ട് തന്നെ വ്യായാമം ചെയ്യാം. ഡമ്പെല്‍സിന് പകരം വെള്ളം നിറച്ച കുപ്പികള്‍ ഉപയോഗിക്കാവുന്നതാണ് ജമ്പ് റോപ് പോലുള്ള ചെറിയ സാധനങ്ങള്‍ വാങ്ങി വീട്ടില്‍ തന്നെ വ്യായാമം ചെയ്യാവുന്നതേയുള്ളൂ.
7. രണ്ടു മൂന്നുതരം വ്യായാമങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
–
–
8.ബട്ടര്‍ ഫ്രൂട്ട്, നട്‌സ്, ഒലീവ് ഓയില്‍ എന്നിവ നല്ല കൊഴുപ്പിന്റെ ഉറവിടങ്ങളാണ്. ഇവ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
9. ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിയ്ക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രോട്ടീന്‍ ഷേയ്ക്കുകള്‍ ഗുണം ചെയ്യും.
10.വീട്ടിൽ തന്നെ ചെയ്യാവുന്ന അടിയ്ക്കുക, തുടയ്ക്കുക,ഗാര്‍ഡനിംഗ് എന്നിവയും തടി കുറയ്ക്കാൻ സഹായിക്കും.
11. തടി കുറയ്ക്കാനായി കൃത്യമായ ഒരു പ്ലാനുണ്ടാക്കി ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പ്ലാന്‍, ഇതില്‍ ഡയറ്റ്, വ്യായാമം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തുക.
–
–
12. വറുത്തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ആരോഗ്യകരമായ സ്‌നാക്‌സുകൾ കഴിക്കുക.
13. കോള പോലുള്ള പാനീയങ്ങളില്‍ നിന്നും ധാരാളം കൊഴുപ്പു ശരീരത്തിലെത്തും. കൊഴുപ്പു കൂടുകയും എന്നാല്‍ വിശപ്പു കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പാനീയങ്ങൾ ഉപേക്ഷിക്കുക.
14. വല്ലാതെ വലിച്ചുവാരി കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. ഡയറ്റ് പ്ലാനില്‍ ഒരു ചീറ്റ് ഡെ ഉണ്ടാകുന്നത് നല്ലതാണ്. ഇടയ്ക്ക് വല്ലപ്പോഴും ഇഷ്ടമുള്ള സാധനങ്ങള്‍ കഴിയ്ക്കാം. ഇവയോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.
–
–
15. കഴിവതും ഭാരം എടുത്തുയര്‍ത്തുക. ഇത് അപചയപ്രക്രിയ വേഗത്തിലാക്കും. വെയ്റ്റ് ലിഫ്റ്റിംഗ് തടി കുറയ്ക്കാനുള്ള ഒരു വഴിയാണ്.
16. ദിവസവും ഒരേ വ്യായാമങ്ങൾ ചെയ്യാതെ പലതരം വ്യായാമങ്ങൾ മാറിമാറി ചെയ്യുക. കാര്‍ഡിയോ, ബെഞ്ച് പ്രസ്, പുഷ് അപ് തുടങ്ങിയവ ഒരുമിച്ച് ചെയ്യണം.
17. വ്യായാമം ചെയ്യുമ്പോള്‍ ഇടയ്ക്കിടെ വിശ്രമിയ്ക്കുന്ന ശീലം കുറയ്ക്കുക. ഇത് അപചയപ്രക്രിയ പതുക്കെയാക്കും. വ്യായാമം ചെയ്യുന്നതിന്റെ ഗുണം ഇല്ലാതെയാക്കും.
–
–
18. തടി കുറയ്ക്കാനും മസിലുകളെ സംരക്ഷിക്കാനും ഇടയ്ക്കൊക്കെ ഉപവാസമെടുക്കുന്നത് നല്ലതാണ്.
19. കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിലെ മസിലുകളെ സംരക്ഷിക്കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക.
20.സ്ട്രസ്,ടെന്‍ഷന്‍ എന്നിവയില്‍ നിന്നും രക്ഷ നേടാൻ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക.
Leave a Reply