Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരമായ ചുണ്ടുകള ചുണ്ടുകൾ ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.ചുണ്ടുകളുടെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിൽ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. മുഖലാവണ്യത്തിൻറെ മാറ്റ് കൂട്ടുന്നവയാണ് മനോഹരമായ ചുണ്ടുകൾ. ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതിൽ ചിലത് മാത്രം. വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം കുറച്ച് ശ്രദ്ധ നൽകിയാൽ പരിഹരിക്കാവുന്നതേയുള്ളൂ.
1.വൈറ്റമിൻ-സി അടങ്ങിയ ഓറഞ്ച്,തക്കാളി,നെല്ലിക്ക ഇവ ധാരാളമായി കഴിക്കുന്നത് ചുണ്ടുകളുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാൻ സഹായിക്കും.
2.പതിവായി ചുണ്ടിൽ നെല്ലിക്ക നീര് പുരട്ടിയാൽ നല്ല ചുവന്ന നിറം ലഭിക്കും.
–

–
3.തേനും ഗ്ലിസറിനും ചുവന്നുള്ളിയുടെ നീരും സമം ചേർത്ത് പുരട്ടിയാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും.
4.ചുണ്ടുകൾ വിണ്ടു കീറാതിരിക്കാൻ ബദാം തൈലം സ്ഥിരമായി ചുണ്ടുകളിൽ പുരട്ടുക.
5.വെയിലത്ത് പോകേണ്ടി വരുമ്പോൾ ചുണ്ടിൽ അല്പം വെണ്ണ പുരട്ടിയാൽ വെയിൽ കൊള്ളുന്നത് മൂലം ചുണ്ടിൻറെ നിറം നഷ്ടപ്പെടുന്നത് തടയാം.
–

–
6.വേനല്‍ക്കാലത്ത് ചുണ്ടുകളിലെ ഈര്‍പ്പം അധികനേരം നിലനില്ക്കില്ല. അതിനാൽ ചുണ്ടുകളിലെ ഈർപ്പം നിലനിർത്താൻ അല്പം വെളിച്ചെണ്ണ പുരട്ടിയാൽ മതി.
7. വരണ്ട ചുണ്ടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്.ഇതിന് കുക്കുമ്പര്‍,തക്കാളി,കറ്റാർ വാഴയുടെ പൾപ്പ് എന്നിവയിലേതെങ്കിലുമൊന്നുകൊണ്ട് മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.കൂടാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും നല്ലതാണ്.
–

–
8.പല്ലു തേച്ചതിനു ശേഷം അതേ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളും വൃത്തിയാക്കാം. ഇത് ചുണ്ടുകൾ വരണ്ടിരിക്കുന്ന അവസ്ഥ മാറ്റി മൃദുവാകാനും കറുത്ത നിറം മാറാനും സഹായിക്കുന്നതാണ്.
9.ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞ ശേഷം ലിപ്‌ഗ്ലോസ്, ബാമുകള്‍ എന്നിവ ഇടുന്നത് ചുണ്ടുകള്‍ വരണ്ടതാവാതിരിക്കാനും തിളക്കം നല്‍കാനും സഹായിക്കും.
–

–
10. ബീറ്റ്‌റൂട്ട് നീരും ഗ്ലിസറിനും ചേര്‍ത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിലെ കറുപ്പ് നിറം മാറും.
11. കാല്‍ സ്‌പൂണ്‍ നാരങ്ങാനീരും അതേ അളവിൽ പാൽപ്പൊടിയും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും.
12.ദിവസവും ബദാമെണ്ണ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കും.
–

Leave a Reply