Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:10 pm

Menu

Published on April 23, 2015 at 1:26 pm

നല്ല ഉറക്കം ലഭിക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

how-to-sleep-better

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്. ശരീരത്തിന് വിശ്രമം കിട്ടാന്‍ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്. ഉറക്കം ഇല്ലെങ്കില്‍ ഒരു ജീവനും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്തിത്വത്തിന്റെ ഭാഗമാണ് ഉറക്കം. ഉറക്കം ശരിയാവുന്നില്ലെന്ന് പലരും പരാതി പറയുന്നതു കേള്‍ക്കാം. ഉറക്കം വരാത്തത് ഒരു പ്രശ്‌നമാണ്. ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.ജോലി സ്ഥലത്തെ ടെന്‍ഷന്‍, കൃത്യമായ ഉറക്കസമയം ഇല്ലാതിരിക്കുക, ഇടയ്ക്ക് എണീക്കേണ്ടി വരിക ഇവയെല്ലാം ഉറക്കം കെടുത്തുന്ന വില്ലന്മാരാകാം.ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളായിരിക്കാം, ഉറക്കം ലഭിക്കാത്ത അവസ്ഥയായിരിക്കാം, ഉറക്കത്തിന് ഭംഗം വരുത്തുന്ന പരിസ്ഥിതികളായിരിക്കാം. ഇത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ കേരളത്തിൽ സ്‌ലീപ് ഡിസോർഡർ ക്ലിനിക് എന്ന പ്രത്യേക ആശുപത്രികളുണ്ട്. നല്ല ഉറക്കം ലഭിക്കാൻ വിദഗ്ദർ പറയുന്ന ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

How to Sleep Better1

1. ഉറക്കം വരാത്തതിന് പലരും പറയുന്ന ഒരു കാര്യമാണ് ഉറങ്ങാൻ കിടക്കുമ്പോഴുള്ള ചിന്തകളെ കുറിച്ച്. ഇതൊഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ചിന്തകളും ഒഴിവാക്കിയ ശേഷം മാത്രം കിടപ്പ് മുറിയിൽ എത്തുക എന്നതാണ്. ഉറങ്ങാൻ കിടന്നാൽ ചിന്തകൾ അലട്ടുകയാണെങ്കിൽ ദീർഘമായൊരു ശ്വാസം എടുത്ത് പേശികൾ അയച്ച് ശരീരത്തെ സ്വസ്ഥമാക്കി ശ്വാസ ക്രമത്തിൽ ശ്രദ്ധിച്ച് ഉറങ്ങാൻ ശ്രമിക്കുക. എന്നിട്ടും ചിന്തകൾ അലട്ടുകയാണെങ്കിൽ ഒരു മനോഹരമായ പ്രകൃതി ദൃശ്യത്തെ മനസ്സിൽ സങ്കൽപ്പിച്ച് അതിലേക്ക് മാത്രം ശ്രദ്ധിച്ച് ഉറങ്ങാൻ ശ്രമിക്കുക.

How to Sleep Better3

2.ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്. അതിനാൽ കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത് ശീലമാക്കുക. അപ്പോൾ സ്വാഭാവികമായി ശരീരവും ഇതിനോട് യോജിക്കും.

How to Sleep Better5

3.ഉറങ്ങുന്നതിന് മുമ്പ് ടിവി കാണുന്നതും കമ്പ്യൂട്ടറും മൊബൈലുമെല്ലാം അധിക സമയം ഉപയോഗിക്കുന്നത് ഉറക്കകുറവിന് കാരണമാകാം. ഉറങ്ങാനായി മങ്ങിയ വെളിച്ചമുള്ള മുറി തിരഞ്ഞെടുക്കുക. മനുഷ്യനെ ഉറക്കുന്ന ഒരു പ്രധാന ഘടകം തലച്ചോറിലുണ്ടാകുന്ന മെലറ്റോണിൻ എന്ന ഹോർമോണാണ്. കണ്ണിൽ പ്രകാശം പതിക്കുമ്പോൾ മെലറ്റോണിൻ ഉത്പാദനം കുറയും. ഇതാണ് പകൽ ഉറങ്ങാത്തതിന് കാരണം.

How to Sleep Better.

4.ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമായിരിക്കണം അത്താഴത്തിന്. അതും ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

How to Sleep Better6

5. ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല്‍ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News