Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആത്മവിശ്വാസത്തെ കൂടെ ബാധിക്കുന്ന ഒരു പ്രശ്‌നമാണല്ലോ വായ്നാറ്റം. എത്ര നമ്മള്‍ വായ കഴുകിയാലും പല്ല് ബ്രഷ് ചെയ്താലും പിന്നെയും വരുന്നു ഈ വായ്നാറ്റം. പല രീതികളും പലരും പരീക്ഷിക്കാറുണ്ട്. അവയില്‍ ചിലതാണ് താഴെ പറയാന്‍ പോകുന്നത്.
1. ഒരു ഡെന്റല്‍ ഡോക്ടറെ സമീപിച്ച് വായ്നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിച്ച് ശരിയായ ചികിത്സ തേടുകയാണ് ആദ്യമായി ചെയ്യേണ്ടത്.
2. ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുകള്‍ ബ്രഷ് ചെയ്യുക.
3. ഭക്ഷണത്തിനു മുമ്പ് ചെയ്യുന്നതിനേക്കാള്‍ ഭക്ഷണശേഷം പല്ലുകള്‍ ബ്രഷ് ചെയ്യുക.
4. നാവ് ടങ് സ്‌ക്രാപ്പര്‍ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ പിറകുവശത്തുള്ള പരുപരുത്ത ഭാഗം കൊണ്ടോ ദിനവും വൃത്തിയാക്കുക. പക്ഷെ അധികമായാല്‍ നാവിന്റെ രുചിയറിയാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കും.
5. ഭക്ഷണശേഷം വായ് നന്നായി കഴുകുക.
6. ടൂത്ബ്രഷ് അധികം പഴയതാകാന്‍ അനുവദിക്കാതെ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ മാറ്റുക.
8. വെപ്പ് പല്ല് വെക്കുന്നവര്‍ ആണെങ്കില്‍ രാത്രി ഉറങ്ങുന്നതിനു മുന്‍പ് പല്ലുസെറ്റ് ഊരിവയ്ക്കുക. തിരിച്ച് വീണ്ടുംവായില്‍ വയ്ക്കുന്നതിനു മുന്‍പ് നന്നായി വൃത്തിയാക്കുകയും വേണം.
9. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പല്ലുകള്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കണം. അനിവാര്യമാണെങ്കില്‍ ക്ലീനിങ്ങും ചെയ്യുക.
10. പുകവലി, പുകയില ഉത്പന്നങ്ങള്‍, എന്നിവ പല്ലിന് കേടാണ് എന്നതോടൊപ്പം വായ്‌നാറ്റത്തിനും കാരണമാകാറുണ്ട്.
11. വായ് എപ്പോഴും നനവുള്ളതായിരിക്കാന്‍ ശ്രമിക്കുക.
12. അതിയായ വായ്നാറ്റം ഉള്ളവര്‍ ഭക്ഷണത്തില്‍ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ കഴിവതും കുറയ്ക്കുക.
13. ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാന്‍ ശ്രമിക്കുക
14. നാക്ക് നിത്യേന വൃത്തിയാക്കുക, മോണകളും വൃത്തിയായി സൂക്ഷിക്കുക.
15. ദിവസവും ചുരുങ്ങിയത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
ഇത്രയയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം കൃത്യമായ രീതിയിലുള്ള പരിചരണവും മറ്റും കൂടിയാകുമ്പോള്‍ പൂര്‍ണ്ണമായും തന്നെ, ഒരുപക്ഷെ ചിലര്‍ക്കെങ്കിലും ഒരു പരിധി വരെയും വായ്നാറ്റം ഇല്ലാതാക്കാം. പ്പം പല്ലിനും ഗുണം ചെയ്യുന്നതാണ് ഈ കാര്യങ്ങള്‍.
Leave a Reply