Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on July 25, 2019 at 1:45 pm

കോവയ്ക്ക മതി പ്രമേഹം ഇല്ലാതാക്കാൻ..!!

how-to-use-ivy-gourd-to-control-diabetes

പ്രമേഹം ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും ബാധിയ്ക്കുന്ന ഒരു രോഗമാണ്. ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗം കൂടിയാണ്. ജീവിത ശൈലീ രോഗമെന്നും ഇതിനു പേരുണ്ട്. മധുരമാണ് ഈ രോഗാവസ്ഥയുടെ പ്രധാന ശത്രു. പാരമ്പര്യത്തിനു പുറമേ ജീവിത ശൈലി, വ്യായാക്കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ് എന്നിവയെല്ലാം തന്നെ പ്രമേഹം അഥവാ ഡയബറ്റിസിന് കാരണമാകാറുണ്ട്.

പ്രമേഹത്തിന് ഒരിക്കല്‍ വന്നാല്‍ മാറില്ല എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ നിയന്ത്രിച്ചു നിര്‍ത്താനാകും. ഭക്ഷണ, ജീവിത ശൈലികള്‍ ഈ രോഗം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്. ശരീരത്തിന് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിര്‍ത്താന്‍ ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് ഉതകുന്ന വഴികള്‍ തേടുകയും വേണം.

പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളേയും ബാധിയ്ക്കുമെന്നതാണ് വാസ്തവം. ഹൃദയത്തെ, തലച്ചോറിനെ, കിഡ്‌നി, ലിവര്‍ എന്നിവയെയെല്ലാം ഇതു ബാധിയ്ക്കും. പലപ്പോഴും ഹൃദയ പ്രശ്‌നങ്ങള്‍ക്കും സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

പ്രമേഹത്തിന് പ്രകൃതി തന്നെ നല്‍കുന്ന പരിഹാര വഴികള്‍ ധാരാളമുണ്ട്. പച്ചക്കറികളും ചില തരം പഴ വര്‍ഗങ്ങളുമെല്ലാം തന്നെ ഇതില്‍ പെടും. ഇവ കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കുമെന്നു മാത്രമല്ല,, യാതൊരു പാര്‍ശ്വഫലവും നല്‍കാത്ത മരുന്നുകളുമാണിവ.

ഇത്തരത്തില്‍ പ്രകൃതി തന്നെ നല്‍കിയിരിയ്ക്കുന്ന ഒരു മരുന്നാണ് നാം പൊതുവേ പച്ചക്കറിയായി ഉപയോഗിയ്ക്കുന്ന കോവല്‍ അഥഴാ കോവയ്ക്ക. പ്രമേഹം തടയാന്‍ ഏറെ സഹായകമായ പച്ചക്കറികളില്‍ ഒന്നാണിത്. ആയുര്‍വേദത്തില്‍ പോലും കോവയ്ക്ക മധുമേഹം അഥവാ പ്രമേഹത്തിന് പരിഹാരമായി പറയുന്നുണ്ട്. ഐവി ഗോര്‍ഡ് എന്നറിയപ്പെടുന്ന ഇത് കുക്കുര്‍ബിറ്റേസിയേ ഫാമിലിയില്‍ പെട്ട ഒന്നാണ്. വൈറ്റമിന്‍ എ, ബി, സി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ.

ആയുര്‍വേദത്തില്‍ കോവയ്ക്ക

ആയുര്‍വേദത്തില്‍ കോവയ്ക്ക മധു ശമനി എന്നാണ് അറിയപ്പെടുന്നത്. അതായത് പ്രമേഹം അഥവാ ഡയബെറ്റിസ് തടയാനുള്ള നല്ലൊന്നാന്തരം മരുന്ന്. മധുരം ശമിപ്പിയ്ക്കുന്ന ഒന്നാണിത്. കോവയ്ക്ക് പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്‍സുലിന്‍ നല്‍കുന്നതു പരാജയപ്പെടുന്നിടത്തു പോലും ഇതിന്റെ ഇലയുടെ നീരും വേരിന്റെ സത്തുമെല്ലാം ആയുര്‍വേദത്തില്‍ പോലും നിര്‍ദേശിയ്ക്കപ്പെടുന്നുണ്ട്. ഇത് ഇത്രത്തോളം ഫലപ്രദമാണെന്നു വേണം, പറയുവാന്‍. അതായത് കോവയ്ക്കയെന്ന പച്ചക്കറി മാത്രമല്ല, ഇതിന്റെ വേരും ഇലയുമെല്ലാം ഈ പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നവയാണ്.

ഒരു പ്രമേഹ രോഗി ദിവസവും 100 ഗ്രം കോവയ്ക്ക അഥവാ കോവല്‍ കഴിച്ചാല്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാനും പ്രമേഹം നിയന്ത്രിയ്ക്കുവാനും സാധിയ്ക്കും. നശിച്ചു കൊണ്ടിരിയ്ക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ പുനരുജ്ജീവിപ്പിയ്ക്കാനും സാധിയ്ക്കും. കോവയ്ക് ഉണക്കിപ്പൊടിച്ച പൊടി 10 ഗ്രാം പീതം രണ്ടു നേരവും ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഭക്ഷണ ശേഷം കുടിയ്ക്കാം.

കോവയ്ക്കയുടെ ഇല

കോവയ്ക്കയുടെ ഇലയ്ക്കും ആരോഗ്യപരമായ ഗുണമുണ്ട്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി മൂന്നു നേരം കുടിയ്ക്കുന്നത് സോറിയാസിസ് പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നു. ഇതിന്റെ വേരും ഏറെ നല്ലതു തന്നെയാണ്. ഈ ചെടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് ആശ്വാസമാകുമെന്നു മാത്രമല്ല, പ്രമേഹം വരാതെ തടയുവാനും സഹായിക്കുമെന്നു പറയുന്നു. ഇതു ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണ്. ദിവസവും 100 ഗ്രാം വരെ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നു വേണം, പറയുവാന്‍.

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു മരുന്നു കൂടിയാണ് കോവയ്കക്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസിലുകള്‍ക്കും ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. മലബന്ധം നീക്കാന്‍ നല്ലതായ ഇത് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.

ആന്റി ഓക്സിഡന്റ്

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഒരു മരുന്നു കൂടിയാണ് കോവല്‍. ഇതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തെയും ഇതു വഴി സംക്ഷയിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതിലെ ഫൈബറുകള്‍ ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

കോവയ്ക്ക

കോവയ്ക്ക മരുന്നായി ഉപയോഗിയ്ക്കുമ്പോള്‍ കഴിവതും എണ്ണ പോലുള്ള ചേര്‍ക്കാതിരിയ്ക്കുന്നതാണു നല്ലത്. പ്രമേഹത്തിന് 100 ഗ്രാം കോവയ്ക്ക ലേശം ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News