Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടുമിക്ക വിഭവങ്ങൾക്കും അടിസ്ഥാനമായി വേണ്ട ഒന്നാണ് ഉള്ളി. ഉള്ളി ഇല്ലാത്ത അടുക്കള ഉണ്ടാവില്ല ഇവിടെ പലരും ജോലിഭാരം കുറയ്ക്കാനായി ഉള്ളി നേരത്തെ തൊലികളഞ്ഞും അതുപോലെ കുറച്ചു ഉപയോഗിച്ച് ബാക്കി സൂക്ഷിക്കാരും ഉണ്ട്. എന്നാൽ ഇങ്ങനെ ഒരിക്കലും ചെയ്യരുത്.
ആവശ്യമുള്ള സമയത്തു മാത്രം ഉള്ളി തൊലി കളഞ്ഞുപയോഗിക്കുന്നതാണ് ഗുണകരം. ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കാന്‍ പാടില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്.
ഉള്ളി മുറിച്ചുവെച്ചാല്‍ അതില്‍ ബാക്ടീരിയകള്‍ പെരുകും. കൂടാതെ ഓക്‌സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഉള്ളി മുറിക്കുമ്പോള്‍ അവയില്‍ നിന്നും വെള്ളവും ദ്രാവകങ്ങളും പറത്തു വരും. പോഷകങ്ങള്‍ അടങ്ങിയ ഇവ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.
തൊലി കളഞ്ഞ ഉള്ളി റഫ്രിജറേറ്ററില്‍ വച്ചാല്‍ തണുത്തതും ഈര്‍പ്പമുള്ളതുമായ താപനിലയില്‍ അവ ചീയുകയും കുഴഞ്ഞിരിക്കുകയും ചെയ്യും. കൂടാതെ ബാക്ടീരിയയുടെ പ്രവര്‍ത്തനവും ഇവ ചീയുന്നതിനു കാരണമാകും. തൊലി കളഞ്ഞ ഉള്ളി ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിക്കാന്‍ പാടില്ല കാരണം
വായു സഞ്ചാരം ഇല്ലാത്തതിനാല്‍ അവ വേഗം ചീത്തയാകും.
അത്യാവശ്യ സമയങ്ങളിൽ ഉള്ളി തൊലികളഞ്ഞു സൂക്ഷിച്ചേ മതിയാകു എങ്കില്‍ ഒരു വഴിയുണ്ട്. പേപ്പര്‍ ടവലില്‍ ഓരോ ഉള്ളിയും പ്രത്യേകം പൊതിഞ്ഞ് റഫ്രിജറേറ്ററില്‍ വയ്ക്കണമെന്നും വിദക്തർ പറയുന്നു.
Leave a Reply