Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊടുംവേനലിലും മണലാരണ്യമെന്നറിയപ്പെടുന്ന യുഎഇ-യിൽ പെയ്യുന്ന മഴയുടെ രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ രംഗത്ത്.മെറ്റ്‌യോറോളജി, സീസ്മോളജി വിഭാഗങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമാണു പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്.
ക്ലൗഡ് സീഡിങ് മാർഗമുപയോഗിച്ചു കൃത്രിമമായി മഴപെയ്യിക്കുന്നത്. സൾഫർ, പൊട്ടാസ്യം മൂലകങ്ങൾ അന്തരീക്ഷത്തില്‍ കലർത്തിയാണു മഴ പെയ്യിക്കുന്നത്. നാൽപതിലധികം രാജ്യങ്ങൾ ശുദ്ധജലം ലഭിക്കുന്നതിനായി ഈ മാർഗം ഉപയോഗിക്കുന്നുണ്ടെന്നാണു സൂചന. 2001 ലാണ് യുഎഇ ആദ്യമായി ക്ലൗഡ് സീഡിങ് മാർഗം പരീക്ഷിച്ചത്.
ക്ലൗഡ് സീഡിങ്ങിന്റെ വിജയം കാലാവസ്ഥയെയും മേഘങ്ങളുടെ സാന്നിധ്യത്തെയും ആശ്രിയിച്ചിരിക്കുമെന്ന് യുഎഇ -ൽ ക്ലൗഡ് സീഡിങ്ങിനു നേതൃത്വം നൽകുന്ന ഒമർ അൽ യസീദി വെളിപ്പെടുത്തുന്നു. ദുബായിൽ നടക്കുന്ന വെതർടെക് ജി സി സി എന്ന ദ്വദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു യസീദി.
പൊട്ടാസിയം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നേഷ്യം എന്നീ മൂലകങ്ങള്‍ മേഘത്തിൽ ഉപ്പിന്റെ അംശം കടത്തിവിടുന്നു. ഉപ്പ് പ്രവേശിക്കുന്നതോടെ ഭാരം വർധിക്കുന്ന മേഘം ഒടുവിൽ ഭാരം താങ്ങാനാവാതെ മഴയായി വർഷിക്കുന്നു. ഇതാണ് ക്ലൗഡ് സീഡിങ്ങിനു പിന്നിലെ പ്രവർത്തനം.
Leave a Reply