Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:41 am

Menu

Published on December 2, 2013 at 4:25 pm

ഋത്വിക് റോഷനും ഭാര്യ സുസെനും പിരിയുന്നു???

hrithik-roshan-and-suzanne-roshan-has-decided-to-split

ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഉടമകളായി അറിയപ്പെടുന്ന നടന്‍ ഋത്വിക് റോഷനും ഭാര്യ സുസെനും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്.ഹൃത്വിക് റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാന്‍ സുസെനയ്ക്ക് കഴിയാത്തതുകൊണ്ടാണത്രെ വിവാഹ മോചനം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത് എന്നാണ് റിപ്പോർട്ട്.മാത്രമല്ല, ഋത്വിക് റോഷനില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും സുസെനുണ്ട്.മറ്റെന്തിനെക്കാളും സുസെനിനെ വേദനിപ്പിക്കുന്നതും ഇതു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.മകളെ അനുനയിപ്പിക്കാന്‍ കുടുംബം ശ്രമിച്ചു വരികയാണെങ്കിലും സുസെന്‍ കടുംപിടിത്തത്തില്‍ തന്നെയാണെന്നാണ് അറിയുന്നത്.വിവാഹമോചനത്തിന് വേണ്ട നിയമപരമായ കാര്യങ്ങള്‍ എല്ലാം തന്നെ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു എന്നും മുംബയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.മെക്‌സിക്കന്‍ മോഡലായ ബാര്‍ബറ മോറിയുമായുള്ള ഋത്വികിന്റെ ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായതാണ്.ഈ ബന്ധത്തിന്റെ പേരില്‍ ഒരുവേള ഋത്വികും സുസെനും വേര്‍പിരിയുന്നതായി വാര്‍ത്തകളും വന്നതാണ്.എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.രണ്ടായിരത്തിലാണ് ഹൃത്വിക്കും സുസെനും വിവാഹിതരായത്.രണ്ടായിരത്തിലാണ് ഋത്വികും സുസെനും വിവാഹിതരായത്.ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News