Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളക്കരയാകെ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം കാണാൻ ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ എത്തുന്നു.ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍ വരാനിരിക്കുകയാണ് ഹൃത്വിക് റോഷന്‍. അപ്പോള്‍ സിനിമയും കാണാനായേക്കുമെന്നാണ് ഹൃത്വിക് റോഷന്‍ കരുതുന്നത്. ആങ്കറും നടനുമായ രാജേഷ് കെ എസ് ആണ് ഹൃത്വിക് റോഷന്റെ ശ്രദ്ധയിലേക്ക് കട്ടപ്പനയിലെ ഹൃതിക് റോഷനെ എത്തിച്ചത്.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഹൃത്വിക് റോഷനെ അറിയിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് രാജേഷ് കെ എസ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞിരുന്നു. ഹൃത്വക് റോഷനെ ഇക്കാര്യം അറിയിക്കാന്‍ മുംബയിലെ പിആര്‍ഒ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രചോദനമായിട്ടാണല്ലോ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഉണ്ടായത്. മാത്രമല്ല ഇപ്പോള്‍ സിനിമ ഹിറ്റാകുകയും ചെയ്‍തു. അതുകൊണ്ട് റിലീസിനു ശേഷം ഞാന്‍ സിനിമയെ കുറിച്ച് അദ്ദേഹത്തിന് ട്വീറ്റ് ചെയ്യുകയും ചെയ്‍തു. സിനിമയെ കുറിച്ച് ഹൃത്വിക് റോഷന്‍ അറിഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്. മുംബയില്‍ സിനിമ റീലിസ് ചെയ്യുമ്പോള്‍ അദ്ദേഹം കാണുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍ വരുന്നുണ്ടെന്നും അപ്പോള്‍ അദ്ദേഹം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കണ്ടേക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും രാജേഷ് കെ എസ് പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ്.പ്രയാഗ മാര്‍ട്ടിന്‍, ലിജോ മോള്‍, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍, സിജു വില്‍സണ്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Leave a Reply