Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on January 7, 2014 at 11:08 am

പറന്നുയര്‍ന്ന വിമാനത്തിൽ നിന്നും മനുഷ്യന്റെ ശരീരഭാഗങ്ങള്‍ താഴേക്ക് വീണു.

human-body-parts-fall-from-sky-in-saudi

ജിദ്ദ: സൌദിയിലെ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും മനുഷ്യന്റെ ശരീരഭാഗങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു.വിമാനത്തില്‍ നിന്നും ശരീരാവയവങ്ങള്‍ താഴേക്ക് വീഴുന്നത് കണ്ട നാട്ടുകാരാണ് വിമാനത്താവള അധികൃതരെ കാര്യം അറിയിച്ചത്.  എന്നാല്‍ വിമാനത്തിന്റെ വീല്‍ ബേയില്‍ കയറി ഒളിച്ച ഒരാളുടെ ശരീരഭാഗങ്ങളായിരുന്നുവിതെന്ന് പിന്നീട് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹത തോന്നിയപ്പോൾ  വിമാനം റിയാദില്‍ ഇറക്കി പരിശോധിച്ചു. പരിശോധനയില്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ബേയില്‍ നിന്നും ഒരാളുടെ മൃതദേഹം ലഭിച്ചു. അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ആളാണ് അപകടത്തില്‍പ്പെട്ടതെന്നാണ്  നിഗമനം.സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും  സുരക്ഷാ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News