Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:16 pm

Menu

Published on January 9, 2014 at 5:37 pm

ഭാര്യയെ ലോഡ്ജില്‍ തനിച്ചാക്കി ഭര്‍ത്താവ് മുങ്ങി

husband-caught-cheated-wife

കോട്ടയം:ഭാര്യയെ വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ലോഡ്ജിൽ ഒരുമിച്ച് മുറിയെടുത്ത ശേഷം ഭാർത്താവ് ഒളിച്ചോടി.തൃശൂര്‍ സ്വദേശിയായ  കൃഷ്ണകുമാര്‍ കിഷോർ (49)ആണ്  ഭാര്യയായ ഷീല കിഷോറിനെ ലോഡ്ജിൽ തനിച്ചാക്കി മുങ്ങിയത്. സംഭവത്തിനു ശേഷം ഭാര്യ വെസ്റ്റ് സി.ഐക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി.  കെ.എസ്.ആര്‍ടി.സിക്ക് സമീപമുള്ള ഒരു ലോഡ്ജില്‍ വച്ചാണ് ഇത്തരമൊരു സംഭവം  അരങ്ങേറിയത്. ഇരുവരുടെയും പ്രേമ വിവാഹമായിരുന്നു.വിവാഹത്തിന് ശേഷം രണ്ടുപേരും തിരുവനന്തപുരത്തായിരുന്ന താമസം. ഇതിനിടെ ഒരു ദിവസം കിഷോര്‍ കോട്ടയത്തു പോയി.പിന്നീട് കാണാതായപ്പോൾ  യുവതി തമ്പാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ കിഷോര്‍ താന്‍ കോട്ടയത്തുണെ്ടന്ന് പറഞ്ഞ് ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.കഴിഞ്ഞ നാലിനാണ് ഇരുവരും ലോഡ്ജില്‍ താമസമാക്കിയത്. എന്നാല്‍ ഇന്നലെ രാവിലെ മുതലാണ് കിഷോറിനെ കാണാതായത്. കിഷോറിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News