Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2025 10:56 pm

Menu

Published on June 4, 2014 at 2:22 pm

ഭാര്യയുടെ ഇരുകൈകളും വെട്ടി കുഴിയിൽ തള്ളിയിട്ട ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

husband-cuts-off-wifes-hand

തിരുവനന്തപുരം: ഭാര്യയുടെ ഇരുകൈകളും വെട്ടിയ ശേഷം കുഴിയിൽ തള്ളിയിട്ട ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെമ്പായം ഇരിഞ്ചയത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രീത (28) യെയാണ് രണ്ടാം ഭർത്താവായ ദിനേശ് (33) കൈകൾ വെട്ടിയ ശേഷം കുഴിയിൽ ഉപേക്ഷിച്ചത്.രാവിലെ അഞ്ചരയോടെ ഇരിഞ്ചിയം ചപ്പാത്ത് ആയിരവല്ലി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് സംഭവം നടന്നത്.രാവിലെ അതു വഴി പോയ ടാപ്പിംഗ് തൊഴിലാളികളാണ് റോഡരികില്‍ മറിഞ്ഞ നിലയില്‍ ഒരു സ്‌കൂട്ടി കിടക്കുന്നത് കണ്ടത്.സമീപത്തെ ഇരുപതടി താഴ്ചയുള്ള കുഴിയില്‍ ഒരു സ്ത്രീയുടെ ഞരക്കവും കേട്ടു. ഇതിനെ തുടർന്ന് നടന്ന പരിശോധനയിൽ കൈകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ് അബോധാവസ്ഥയിലായ നിലയിൽ പ്രീതയെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.പ്രീതയുടെ ഒരു കൈ വെട്ടേറ്റ് തൂങ്ങാറായ നിലയിലാണുള്ളത്.ഇടയ്ക്ക് ബോധം വന്ന സമയത്ത് ഭര്‍ത്താവ് ദിനേശനാണ് തന്നെ വെട്ടി കുഴിയില്‍ തള്ളിയതെന്ന് പ്രീത ഡോക്ടർമാരോട് പറഞ്ഞു.ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ സംഭവത്തിൻറെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News