Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോതമംഗലം: സംശയ രോഗം മൂലം ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.നേര്യമംഗലം പാറവിള പുത്തന്‍പുരയില്‍ വിലാസിനിയെ(54) യാണ് ഭർത്താവ് നാരായണൻ (67) തലയ്ക്കടിച്ച് കൊന്നത്.ഞായറാഴ്ച രാവിലെമകന്റെ മൂന്നുവയസ്സും എട്ട് മാസവും പ്രായമുള്ള കുട്ടികളെ മടിയിലിരുത്തി കളിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വിലാസിനിയുടെ പുറകിൽ കൂടി വന്ന നാരായണൻ പിക്കാസിൻറെ കൈകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.ഈ സമയം വീട്ടിൽ മക്കളെ കൂടാതെ മരുമകൾ മാത്രമാണുണ്ടായിരുന്നത്.ഉടൻ തന്നെ വിലാസിനിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഭർത്താവ് നാരായണനെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Reply