Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താന്‍ നൈസര്‍ഗിക അഭിനയ ശേഷിയുളള നടിയാണെന്ന് സൊണാക്ഷി സിന്‍ഹ. ലൂട്ടേറ എന്ന തൻറെ പുതിയ ചിത്രം ഇത് തെളിയിക്കുമെന്നും സൊണാക്ഷി പറഞ്ഞു. 1950കളിലെ യുവതിയെയാണ് ചിത്രത്തില്‍ സൊണാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.വളര പ്രയാസമേറിയ ചിത്രമായിരുന്നു ലൂട്ടേറ. കഥാപാത്രത്തെ സ്വാംശീകരിക്കാനും അതനുസരിച്ച് അഭിനയിക്കാനും ഏറെ പണിപ്പെട്ടു. ഇപ്പോള്‍ അതിനുളള പ്രതിഫലം കിട്ടുന്നതില്‍ സന്തോഷമുണ്ട്. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഴത്തിലുളള പഠനമൊന്നും നടത്തിയിട്ടില്ല. അണിയറ പ്രവര്‍ത്തകരാണ് അതെല്ലാം ചെയ്തത്- സൊണാക്ഷി പറഞ്ഞു.ഞാന്‍ മികച്ച നടിയാണ്. കഥാപാത്രത്തെക്കുറിച്ച് പഠിക്കേണ്ട ആവശ്യം എനിക്കില്ല. അഭിനയം എൻറെ നൈസര്‍ഗികമായ കഴിവാണ്.ക്യാമറ ഓണായാല്‍ ഞാന്‍ സ്വാഭാവികമായി കഥാപാത്രമായി മാറും- സൊണാക്ഷി കൂട്ടിച്ചേര്‍ത്തു.
Leave a Reply