Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:07 am

Menu

Published on November 16, 2016 at 11:28 am

‘എനിക്ക് നാണമില്ല… നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നതിന് എന്തിന് നാണിക്കണം’

i-am-besharam-nudity-means-nothing-to-me-ranveer-singh-on-befikre

രണ്‍വീര്‍ സിങ്ങും വാണി കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബേഫിക്കര്‍. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഒക്കെ നേരത്തെ പുറത്തുവന്നിരുന്നു. പാരീസില്‍ ചിത്രീകരിച്ച പാട്ടുകളിലെ രണ്‍വീര്‍-വാണി കെമിസ്ട്രിയും മനോഹര ലൊക്കേഷനുകളും ഒക്കെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ അതിനെല്ലാമപ്പുറത്തായിരുന്നു ബേഫിക്കറിലെ ലിപ് ലോക്ക് രംഗങ്ങളും മറ്റു ചില രംഗങ്ങളും ചിലര്‍ അനാവശ്യമായി ചര്‍ച്ചയാക്കിയത്. ട്രെയിലറില്‍ എത്ര ചുംബനരംഗങ്ങളുണ്ടെന്ന് വരെ കണ്ടെത്തി ചിലര്‍.

ഒരു ഗാനത്തില്‍ രണ്‍വീര്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന രംഗവും വിവാദമായിരുന്നു.
സാധാരണ വിവാദങ്ങളോടും ഗോസിപ്പുകളോടുമൊന്നും അധികം പ്രതികരിക്കാത്ത താരമാണ് രണ്‍വീര്‍. എന്നാല്‍ ബേഫിക്കറിനെച്ചൊല്ലി ബോളിവുഡിലും പ്രേക്ഷകര്‍ക്കിടയിലും നടക്കുന്ന ചര്‍ച്ചകളോട് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് രണ്‍വീര്‍. നഗ്നത വലിയ സംഭവമായി ഇതുവരെ തോന്നിയിട്ടില്ലെന്നും തന്റെ ശരീരത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും രണ്‍വീര്‍ പ്രതികരിച്ചു.

‘എനിക്ക് കംഫര്‍ട്ടഫിള്‍ എന്ന് തോന്നുന്നതേ ഞാന്‍ ചെയ്യാറുളളൂ. എന്റെ ശരീരത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട്. അതിനാല്‍ നഗ്നരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നാണം തോന്നാറില്ല.’
ബേഫിക്കറിലെ രംഗത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളോടായിരുന്നു രണ്‍വീറിന്റെ പ്രതികരണം.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേഫിക്കര്‍. ട്രെയിലര്‍ റിലീസ് മുതല്‍ തന്നെ ചിത്രത്തെ വിവാദങ്ങളും ചര്‍ച്ചകളും വിടാതെ പിന്തുടരുന്നുണ്ട്. രണ്‍വീര്‍-വാണി ലിപ് ലോക്കുകളാല്‍ സമ്പന്നമായിരുന്നു ട്രെയിലര്‍.
ഇത്രയധികം ചുംബനരംഗങ്ങളില്‍ ഒന്നുപോലും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ട് ആവശ്യപ്പെട്ടിരുന്നില്ല. പിന്നീടെത്തിയ ഗാനത്തില്‍ അടിവസ്ത്രം ധരിച്ചെത്തിയ രണ്‍വീറിന് പിന്നാലെയായി എല്ലാ കണ്ണുകളും.

ഡിസംബര്‍ 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബേഫിക്കറിന് ശേഷം സഞ്ജയ് ലീലാ ബാന്‍സാലിയുടെ പദ്മാവതിയുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് രണ്‍വീര്‍ മാറും. ദീപിക പദുക്കോണും ഷാഹിദ് കപൂറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് രണ്‍വീറിന്.

Loading...

Leave a Reply

Your email address will not be published.

More News