Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാം മതം സ്വീകരിച്ചെന്ന വാർത്ത നിഷേധിച്ച് തമിഴ് നടൻ ജയ് രംഗത്തെത്തി. താൻ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ ആ മതത്തെ പിന്തുടരുന്നെന്നും ജയ് പറഞ്ഞു.ഒരു ഈശ്വര വിശ്വാസി അല്ലാതിരുന്ന ഞാൻ ഇപ്പോൾ പള്ളിയിൽ പോയി സ്ഥിരമായി പ്രാർഥിക്കാറുണ്ടെന്നും ജയ് പറഞ്ഞു.കുറച്ച് നാളുകൾക്ക് മുമ്പ് സംഗീതഞ്ജൻ യുവൻശങ്കർരാജയ്ക്കൊപ്പം ചെന്നൈയിലെ ഒരു പള്ളിയിൽ വന്ന ജയ്‌യുടെ ഫോട്ടോ പുറത്ത് വന്നതോടെയയായിരുന്നു നടൻ മതം മാറിയെന്ന വാർത്തകൾ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിത്തീർന്നത്.കഴിഞ്ഞ റമദാനിൽ ജയ് വ്രതം അനുഷ്ടിച്ചിരുന്നു.ഇതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ജയ് ഒഴിഞ്ഞു മാറുകയായിരുന്നു. നസ്രിയ നായികയായ ‘തിരുമണം എന്നും നിക്കാഹ്’ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നസ്രിയയെ വിവാഹം കഴിക്കാനാണ് ജയ് മതം മാറിയതെന്നും വാർത്തകളുണ്ടായിരുന്നു. അന്നെല്ലാം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ ജയ് ഇപ്പോഴാണ് താൻ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. തമിഴിലെ യുവ സിനിമ താരങ്ങളിലെ പ്രമുഖനായ ജയ് സുബ്രഹ്മണ്യ പുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
–

Leave a Reply