Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:29 am

Menu

Published on October 4, 2013 at 11:15 am

” ഞാൻ നയൻസിനെ പ്രണയിച്ചിട്ടില്ല ” ; ആര്യ

i-am-not-in-love-with-nayanthara-said-arya

വിവാദങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നയന്‍ താര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ ഒരു ഗ്രാമീണപെണ്ണായി എത്തിയ നയന്‍ പെട്ടന്ന് ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞതായിരുന്നു വിവാദങ്ങൾക്കു തുടക്കം. പിന്നെ പല നായകന്മാര്‍ക്കൊപ്പം നയന്‍താരയെ ചേര്‍ത്ത് ഗോസിപ്പുകളുമിറങ്ങി. അതിലൊരു ഗോസിപ്പ് സത്യമാവുകയും ചെയ്തു. തുടങ്ങുന്നതിന് മുമ്പേ അറ്റുപോയ പ്രഭുദേവ-നയന്‍സ് ബന്ധം. ഉടനെ വന്നു അടുത്ത പേര്. ഇപ്രാവശ്യം ആര്യയുടെ പേരാണ് നയന്‍സുമായി കൂട്ടിവായിച്ചത്. ബോസ് എന്‍കിറ ബാലകൃഷ്ണന്‍ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചപ്പോഴാണ് ഗോസിപ്പിന് തുടക്കമായത്. പോരാത്തതിന് നയന്‍താരയെ തനിക്ക് ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തില്‍ ആര്യ പറഞ്ഞതോടെ ആ ഗോസിപ്പിന് വേണ്ട ചേരവകളും ചേര്‍ത്ത് വാര്‍ത്തയായി. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ച രാജരാണി എന്ന ചിത്രം കഴിഞ്ഞ ദിവസം സത്യാവസ്ഥയുമായി ആര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്നും തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കികഴിഞ്ഞു. രാജ റാണി എന്ന ചിത്രത്തില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ആവശ്യത്തിനായി ഉണ്ടാക്കിയ വിവാഹക്ഷണപ്പത്രമാണ് നേരത്തെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് പോയിരുന്ന് കാണാവുന്ന ചിത്രമാണ് രാജ റാണിയെന്നും തമിഴ് സംസ്‌കാരത്തിന് വിരുദ്ധമായി ഒന്നും തന്നെ ചിത്രത്തിലില്ലെന്നും ആര്യ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News