Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാ ലോകത്തെ മാതൃകാ ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും.മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങളായാണ് ഇരുവരെയും കാണുന്നതും.എന്നാൽ തങ്ങളുടെ സ്വകാര്യ ജീവിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ ആഗ്രഹിക്കാത്തവരാണ് ഇരുവരും.സ്വകാര്യതയിൽ ഭംഗം വരാതിരിക്കാൻ ബോധപൂർവം ശ്രദ്ധിക്കാറുമുണ്ട്. അതിനുള്ള എല്ലാ ക്രെഡിറ്റും ബിജു മേനോന്‍ ഭാര്യ സംയുക്ത വര്‍മയ്ക്ക് നല്‍കുന്നു. സംയുക്തയും ഇന്റസ്ട്രിയില്‍ ഉണ്ടായിരുന്നതാണ്. അതുകൊണ്ട് സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനെ കുറിച്ച് സംയുക്തയ്ക്കറിയാം. ഞങ്ങള്‍ രണ്ട് പേരും ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്നവരാണെന്നതാണ് മറ്റൊരു കാര്യം. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും കഴിയുന്നുണ്ട്. അത് വലിയൊരു അനുഗ്രഹമായി കരുതുന്നു- ബിജു മേനോന്‍ പറഞ്ഞു.
മഴ, മധുര നൊമ്പരക്കാറ്റ്, മേഘ സന്ദശം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ബിജു മേനോനും സംയുക്ത വര്‍മയും പ്രണയിച്ചാണ് വിവാഹം ചെയ്തത്. വിവാഹശേഷം സംയുക്ത പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. ധക്ഷ് ധര്‍മിക് എന്നാണ് ഏക മകന്റേ പേര്.
Leave a Reply