Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ചുള്ള മഞ്ജു വാര്യരുടെ നിലപാടിനെ അഭിനന്ദിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മഞ്ജുവിൻറെ നിലപാടിനെ താൻ ബഹുമാനിക്കുന്നുവെന്നും കഥയറിയാതെ വിമർശിക്കുന്നവർക്ക് നൽകുന്ന ഏറ്റവും നല്ല മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ദിലീപ് ചിത്രം രാമലീല ബഹിഷ്കരിക്കണമെന്നും പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്നും ആഹ്വാനം ഉയർന്നപ്പോഴായിരുന്നു രാമലീലയ്ക്ക് പിന്തുണ നൽകി മഞ്ജുവിൻറെ ഫേസ്‌ബുക്ക് പോസ്റ്റ്.
വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് തനിക്ക് വിയോജിപ്പാണെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ഈ പോസ്റ്റിനെതിരെ വൻ വിമർശനങ്ങളായിരുന്നു ആരാധകരിൽ നിന്നുണ്ടായത്. എന്നാൽ കഥയറിയാതെ വിമർശിക്കുന്നവർക്ക് മറുപടി നൽകാതെ മഞ്ജു സ്വന്തം വഴിയിൽ സഞ്ചരിക്കുന്നത് തന്നിൽ സത്യമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.തൻറെ പോസ്റ്റിൽ പോലും സംശയിച്ചും കുറ്റപ്പെടുത്തിയും വരുന്ന കമൻറുകൾ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ….
“Well said Manju…..നിൻറെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു.. കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ്….ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമൻറുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം….ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുള്ള സ്നേഹം …. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു…..അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ്…..ഈ ധൈര്യം എന്നുമുണ്ടാവട്ടെ….
Leave a Reply