Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ മലര്‍ മിസ് ഡോക്ടറായി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താന്‍ ശരിയ്ക്കും ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി പറയുന്നു.അറുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയറിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം പ്രേമം സിനിമയില്‍ അഭിനയിച്ചതിനായി നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
ജോര്‍ജ്ജയില്‍ നിന്ന് എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ണമായും ഞാനൊരു ഡോക്ടര്‍ ആയിട്ടില്ല. ഇന്ത്യയില്‍ ഒരു പരീക്ഷ കൂടെ എഴുതിയാലേ ഡോക്ടര്‍ എന്ന പദവി പൂര്‍മായും എനിക്ക് സ്വന്തമാകുകയുള്ളൂ സായി പറഞ്ഞു.തനിക്ക് ലഭിച്ച പുരസ്‌കാരം തീരെ പ്രതീക്ഷിക്കാതെ ലഭിച്ചതാണെന്നും സായി പറഞ്ഞു.ഇതിന്റെ എല്ലാ ക്രെഡിറ്റും അല്‍ഫോണ്‍സ് പുത്രനുള്ളതാണെന്നു സായി പല്ലവി പറഞ്ഞു.നിവിന്‍പോളിയ്ക്ക് നന്ദിയും അറിയിച്ചു.
Leave a Reply