Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on February 24, 2015 at 2:49 pm

ബോളിവുഡിലേക്ക് തിരിച്ചു മടങ്ങാന്‍ ആഗ്രഹമില്ലെന്ന് നടി രവീണ ടണ്ഡന്‍

i-dont-want-to-make-a-comeback-raveena-tandon

ബോളിവുഡിലേക്ക് തിരിച്ചു വരാൻ ആഗ്രഹമില്ലെന്ന് ബോളിവുഡ് നടി രവീണ ടണ്ഡന്‍. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അഭിനയിക്കാനില്ലെന്നും, മുഴുനീള കഥാപാത്രമായി വരാന്‍ താല്‍പര്യമില്ലെന്നും രവീണ പറഞ്ഞു. എന്നാൽ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചിലപ്പോള്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്നും താരം അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് ബോളിവുഡിൽ സൂപ്പർ ഡാൻസ് സീനുകളിലും ഗാനരംഗങ്ങളിലും രവീണ തകർത്തഭിനയിച്ചിട്ടുണ്ട്. അക്ഷയ്കുമാറിന്റെ ഭാഗ്യജോഡിയായിരുന്ന രവീണ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. പല പഴയ താരങ്ങളും സിനിമയിലേക്കും മിനി സ്ക്രീനിലേക്കും മടങ്ങുന്ന സാഹചര്യത്തിൽ തിരിച്ചു വരവുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രവീണ.

Loading...

Leave a Reply

Your email address will not be published.

More News