Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരസുന്ദരി തമന്നയ്ക്ക് നടൻ വിശാലിനോട് പ്രണയം. തമന്ന തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. നടന്‍ വിശാലിനോട് തനിയ്ക്ക് ആകര്‍ഷണം തോന്നുന്നു എന്നാണ് തമന്ന പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിശാലിനോട് തനിയ്ക്കുള്ള ആകര്‍ഷണത്തെ കുറിച്ച് തമന്ന വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന കത്തിസണ്ടയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി. നല്ലൊരു വ്യക്തിയാണ് വിശാല്‍.
അഭിനയത്തെ ഒരു പാഷനായിട്ടാണ് അദ്ദേഹം കാണുന്നത്. മാത്രമല്ല, എല്ലാ കാര്യത്തോടുമുള്ള ഉത്തരവാദിത്വവും വലുതാണ്. നടികര്‍ സംഘത്തിന് വേണ്ടിയും ചെന്നൈ വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ക്കുള്ള സഹായത്തിന് വേണ്ടിയും വിശാല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും തമന്ന പ്രശംസിച്ചു.തമന്നയെ തനിക്കും ഇഷ്ടമാണെന്ന് വിശാലും പറഞ്ഞു. പക്ഷെ ഇപ്പറഞ്ഞ ക്രഷ് ഇതുവരെ നടിയോട് തോന്നിയിട്ടില്ല എന്നാണ് വിശാല്‍ പറഞ്ഞത്. പിന്നെ പറയണോ ഗോസിപ്പുകള്‍ പോയ വഴി. അടുത്തിടെ വര്‍ഷങ്ങളായുള്ള വിശാലുമായുള്ള പ്രണയം ബ്രേക്കപ്പായതായി വരലക്ഷ്മി ട്വിറ്ററില്‍ അറിയിച്ചിരുന്നു.
Leave a Reply