Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:01 am

Menu

Published on November 4, 2015 at 4:56 pm

അഫ്രീദിയുമായുള്ള ലൈംഗികബന്ധം വെളിപ്പെടുത്തിയ ആര്‍ഷി ഖാനെതിരെ ഫത്‌വ

i-had-sex-with-pakistani-cricketer-shahid-afridi-says-indian-actress-faces-fatwa

ലാഹോര്‍ : പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായുള്ള ലൈംഗികബന്ധം വെളിപ്പെടുത്തിയ പാക്ക് നടിയും മോഡലുമായ ആര്‍ഷി ഖാനെതിരെ മതപുരോഹിതര്‍ ഫത്‌വ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. ആര്‍ഷി ഖാന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.എന്നാൽ താരത്തിന്റെ തുറന്നുപറച്ചിൽ ലോകത്തിനു മുന്നില്‍ പാക്കിസ്ഥാന്റെയും ഇസ്‌ലാമിന്റെയും മുഖം നഷ്ടമാക്കിയെന്ന് ആരോപിച്ചാണ് നടിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാല്‍, ഫത്‌വ പുറപ്പെടുവിക്കുന്നവരെയോ അവര്‍ പുറപ്പെടുവിക്കുന്ന ഫത്‌വയേയോ താന്‍ ഭയപ്പെടുന്നില്ലെന്ന് ആര്‍ഷി ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തന്റെ സംരക്ഷകന്‍ അള്ളാഹുവാണെന്നും ആര്‍ഷി ഖാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ശിവസേന ആയാലും ഏതെങ്കിലും മുഫ്തി ആയാലും താന്‍ ഭയപ്പെടില്ല.

തനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടും പാക്കിസ്ഥാനില്‍ നിന്ന് ആരും പ്രതികരിക്കാത്തതില്‍ നിരാശയുണ്ടെന്നും നടി കുറിച്ചു. ഉണരൂ പാക്കിസ്ഥാന്‍ എന്ന ആഹ്വാനവും അവര്‍ നടത്തിയിട്ടുണ്ട്. തന്നെ കൊല്ലാനോ തന്റെ ദേഹത്ത് കരിമഷി എറിയാനോ ആര്‍ക്കെങ്കിലും, ശിവസേനയ്‌ക്കോ ഏതെങ്കിലും മൗലാനമാര്‍ക്കോ, താല്‍പര്യമുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്തും നടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News