Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
“ഞാന്‍ ഷാരൂഖ് ഖാനെ എല്ലാദിവസവും ചുംബിക്കാറുണ്ട്”. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ വാചങ്ങളാണ് ഇത്.’ചെന്നൈ എക്സ്പ്രസ്’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് ദീപിക ഇങ്ങനെ പറഞ്ഞത്.ഷാരൂഖ്ഖാന്‍ സാധാരണയായി ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കാറില്ലെങ്കിലും പതിവിന് വിപരീതമായി ദീപികയ്ക്ക് ഒരു സമ്മാനവുമായാണ് ഷാരൂഖ് എത്തിയത്. ഒരു ചെറിയ കളിപ്പാട്ടമായിരുന്നു അത്. ഇത് ദീപികയെ ഞെട്ടിച്ചു. ആദ്യമായി ഷാരൂഖ് ഖാന്‍ തന്ന സമ്മാനത്തിന് പകരം എന്ത് നല്‍കുമെന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഒരു ആരാധിക സമ്മാനമായി തിരികെ ഒരു ചുംബനം നല്‍കി കൂടെ എന്ന് ദീപികയോട് ചോദിക്കുന്നത്. താന്‍ എന്നും ഷാരൂഖിനെ ചുംബിക്കാറുണ്ടെന്നായിരുന്നു ദീപികയുടെ മറുപടി.മറ്റുള്ളവര്‍ നല്‍കുന്നതില്‍ കൂടുതല്‍ സ്‌നേഹവും സന്തോഷവും നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ദീപിക കൂട്ടിച്ചേർത്തു.
Leave a Reply