Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദൃശ്യം എന്ന ചിത്രത്തിന് ശേഷം ആശ ശരത്തിന്റെ സിനിമാ ജീവിതം ആകെ മാറി മറിയുകയായിരുന്നു. അന്യഭാഷാചിത്രങ്ങളിലും ആശയ്ക്ക് അവസരം നേടിക്കൊടുത്തത് ദൃശ്യത്തിലെ ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രമാണ്. അങ്ങനെയാണ് ഉലകനാകന്‍ കമല്‍ ഹസനൊപ്പം പാപനാശത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പാപനാശത്തിന് ശേഷം കമലിന്റെ പുതിയ ചിത്രമായ തൂങ്കാവനത്തിലും ആശയ്ക്ക് അവസരം ലഭിച്ചു. അതിഥി വേഷമാണെങ്കില്‍ കൂടെ പ്രാധാന്യമുള്ള കഥാപാത്രമാണ്. കമലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷം ആശ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
കമല്‍ ഹസനെ പോലൊരു നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി തോന്നുന്നു എന്നാണ് ആശ പറയുന്നത്. വളരെ ഡൗണ്‍ ടു ഏര്‍ത്താണ് കമല്‍ സര്‍. ഉലകന്‍യകനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും നിധിപോലെയാണെന്നും ആശ പറയുന്നു. മലയാളം സിനിമകളില്‍ അഭിനയിച്ച ഓര്‍മകളൊക്കെ സെറ്റില്‍ കമല്‍ ആശയുമായി പങ്കുവച്ചുവത്രെ. അതും മലയാളത്തില്‍. കമലിന്റെ മലയാള സിനിമയിലെ പാട്ട് പാടിക്കൊടുത്തു. കമലിന്റെ വ്യക്തിത്വത്തെയും ആശ പുകഴ്ത്തുന്നുണ്ട്.
–
–
Leave a Reply