Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മദ്യപിക്കാറുണ്ടെങ്കിലും മദ്യപിച്ചു ലക്കുകെടാറില്ലെന്ന് ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ്.കേരളീയർ ജോലിയെയും സാമ്പത്തികനിലയെയും ബാധിക്കുന്ന തരത്തില്‍ മദ്യപിക്കുന്നതാണ് പ്രശ്നമാവുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. ലക്കില്ലാതെ മദ്യപിക്കുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ഒരിക്കലും തയ്യാറാകില്ലെന്നും രഞ്ജിനി പറഞ്ഞു. മദ്യപാനത്തില്‍ പാലിക്കേണ്ട ചില നിയന്ത്രണങ്ങളുണ്ട്. അത് തെറ്റിക്കുന്നതാണ് മലയാളിയെ കടക്കെണിയിലും കുടുംബപ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കുന്നത്. ഇതിനെതിരെ സമഗ്രമായ പ്രചാരണപരിപാടികള്‍ അത്യാവശ്യമാണെന്നും രഞ്ജിനി പറഞ്ഞു. എന്തായാലും രഞ്ജിനിയുടെ പുതി പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തില്‍ ആദ്യമായിട്ടാവും ഒരു സെലിബ്രിറ്റി ഇത്തരത്തില്‍ തുറന്നടിക്കുന്നത്. നെടുമ്പാശേരിയിലുണ്ടായ സംഭവം രഞ്ജിനിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ഇത് അവസാനിക്കുമ്പോഴാണ് പുതിയ പ്രസ്താവനകളുമായി രഞ്ജിനി രംഗത്തെത്തുന്നത്.അതേസമയം തന്റെ എടുത്തുചാട്ടത്തെ കുറിച്ചും രഞ്ജിനി ഈയിടെ വാചാലയായി. തന്റെ എടുത്തു ചാടിയുള്ള അല്ലെങ്കില്‍ ഇത്തിരി ആണത്വം കൂടിയ സ്വഭാവത്തേക്കുറിച്ച് രഞ്ജിനി തന്നെ പറയുന്നതിങ്ങനെയാണ്. ‘ഏഴാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട, ഓര്‍മകളില്‍ മാത്രം അച്ഛനുള്ള വീട്ടില്‍ ആണുങ്ങുങ്ങളാരുമില്ലാതെ വളര്‍ന്ന താന്‍ ഇങ്ങനെയായില്ലങ്കിലേ അതിശയമുള്ളൂ. തന്റെ വീട്ടില്‍ ആണില്ല, ഞാനാണ് ആണ്‍, അതാണ് ഞാനിങ്ങനായത്’ .രഞ്ജിനി യാതൊരു മടിയും കൂടാതെയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
Leave a Reply