Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:54 am

Menu

Published on April 28, 2014 at 3:39 pm

മിസ്റ്റർ ഫ്രോഡ് പ്രദർശിപ്പിച്ചില്ലെങ്കിൽ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്ന് ഫെഫ്ക

if-no-mr-fraud-not-realease-any-another-film-fefka

കൊച്ചി: ബി.ഉണ്ണിക്കൃഷ്ണൻ ചിത്രം മിസ്റ്റർ ഫ്രോഡ് പ്രദർശിപ്പിച്ചില്ലെങ്കിൽ വേറെ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്ന് ഫെഫ്ക അറിയിച്ചു. ഇത് സംബന്ധിച്ച് ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. മിസ്റ്റർ ഫ്രോഡിൻറെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്ന പോലെ മെയ് എട്ടിന് തന്നെ പ്രദർശിപ്പിച്ചില്ലെങ്കിൽ സിനിമ മേഖല പൂർണമായും സ്തംഭിപ്പിക്കുമെന്ന് ഫെഫ്ക അറിയിച്ചു.ഈ സമയം തൻറെ ചിത്രങ്ങളുടെ റിലീസ് നിർത്തി വെക്കില്ലെന്നും തൻറേടമുണ്ടെങ്കിൽ ചിത്രീകരണം നിര്‍ത്തിവയ്ക്കട്ടെയെന്നും പറഞ്ഞ് എക്‌സിബിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തി.ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻറെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിന്ന് ഫെഫ്ക,അമ്മ സംഘടനകളുടെ ഭാരവാഹികൾ മാറി നിന്നത് ചിത്രത്തിൻറെ സംവിധായകനായ ഉണ്ണികൃഷ്ണൻറെ പ്രേരണ മൂലമാണെന്ന് കരുതിയാണ് മിസ്റ്റർ ഫ്രോഡ് പ്രദർശിപ്പിക്കേണ്ടെന്ന് തിയേറ്റർ ഉടമകളുടെ സംഘടന തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News