Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയിൽ ഒരു ഗാനത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ ഇല്യാന ഡിക്രൂസിന് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്. റാം ചരൺ തേജയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ബ്രൂസ് ലീ എന്ന തെലുങ്ക് ചിത്രത്തിലാണ് ഈ മോഹനവാഗ്ദാനം നടിക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ഓഫറിന് ഇതുവരെ താരം മറുപടി നൽകിയിട്ടില്ല.
നല്ലവേഷങ്ങൾ ചെയ്യാൻ മാത്രമാണ് തനിക്ക് താൽപര്യമെന്നും എന്നാൽ ലഭിക്കുന്നതെല്ലാം അങ്ങനത്തെ ഓഫറുകൾ അല്ലെന്നും നേരത്തെ ഇല്യാന വ്യക്തമാക്കിയിരുന്നു. ഇതിനെതുടർന്ന് തന്റെ കരിയറിന് ഒരു ബ്രേക്ക് കൂടി താരം നൽകിയിരുന്നു.ഇതിനിടെയാണ് താരത്തിന് ഒരു ഗാനത്തിൽ മാത്രം പ്രത്യക്ഷപ്പെടാൻ വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
Leave a Reply