Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:10 pm

Menu

Published on April 12, 2014 at 12:14 pm

താൻ മരിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ഹോളിവുഡ് നടൻ ലിയനാര്‍ഡോ ഡികാപ്രിയോ രംഗത്തെത്തി

im-alive-leonardo-dicaprio

ജീവിച്ചിരിക്കുന്ന പല താരങ്ങളും മരിച്ചെന്ന വ്യാജ വാർത്ത ഈയിടെ പലപ്പോഴായി നാം കേൾക്കാറുണ്ട്. ഇവരെല്ലാം പിന്നീട് താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വരുകയും ചെയ്തിരുന്നു.അവസാനം ഇത്തരത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത വന്ന ഹോളീവുഡ് നടൻ ലിയനാര്‍ഡോ ഡികാപ്രിയോയും താൻ മരിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.സ്വിസ്റ്റര്‍ലാന്‍ഡില്‍ സ്‌നോബോര്‍ഡിംഗിനിടെ ഉണ്ടായ അപകടത്തില്‍ ഡികാപ്രിയോ മരിച്ചെന്ന്സെലിബ്രിറ്റി ഗോസിപ്പ് വെബ്‌സൈറ്റായ മീഡിയ ഫെച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്ത ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു.ഡികാപ്രിയോ മരിച്ചെന്ന വ്യാജ വാർത്ത ഇത് രണ്ടാം തവണയാണ് പ്രചരിക്കുന്നത്.ഇത്തവണ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡികാപ്രിയോയെ ആംബുലന്‍സില്‍ മെഡിക്കല്‍ സെൻററിലേക്ക് കൊണ്ടു പോയെന്നും അവിടെ വച്ച് അദ്ദേഹം മരിക്കുകയായിരുന്നെന്നുമാണ് വാർത്ത പ്രചരിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News