Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ഷൂട്ടിംഗിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് താന്‍ കുഴഞ്ഞുവീണുവെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്‌തമാക്കി നടനും എം.പിയുമായ ഇന്നസെന്റ് രംഗത്ത്.’നിങ്ങള്‍ കേള്‍ക്കുന്നത് പോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല. ഞാന്‍ തിരുവനന്തപുരത്ത് സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി വന്നിരിയ്ക്കുകയാണ്’ എന്ന് ഇന്നസെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.പെട്ടന്നുള്ള നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്നും നില അല്പം ഗുരുതരമാണെന്നും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബിജു മേനോന്‍ നായകനായി എത്തുന്ന വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇന്നസെന്റിന് വയ്യാതായി എന്നും അദ്ദേഹത്തെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കകുകയാണ് എന്നുമായിരുന്നു വാര്‍ത്തകള്‍. ഇന്നസെന്റിന് രണ്ട് തവണ കാന്‍സര്‍ വന്നതുകൊണ്ട് തന്നെ ആ വാര്‍ത്ത പെട്ടെന്ന് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
Leave a Reply