Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on November 26, 2013 at 5:06 pm

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവും സംയുക്തയും!

in-a-unique-coming-together

മഞ്ജുവാര്യരുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള പലതരത്തിലുള്ള വാര്‍ത്തകള്‍ ദിനംപ്രതി വന്നു കൊണ്ടിരിക്കുകയാണ്.മഞ്ജുവാര്യരും ഗീതുമോഹന്‍ദാസും സംയുക്താവര്‍മ്മയും ഒന്നു ചേര്‍ന്ന് പുതിയൊരു സിനിമയൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത.മൂവരം വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കുകയായിരുന്നു.പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും ഇവര്‍ക്കിടയില്‍ മാത്രമാണ്.സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴുണ്ടായ ഒരുമിച്ചുള്ള യാത്രകള്‍ ആ ബന്ധത്തിന് കൂടുതല്‍ അടുപ്പം നല്‍കിയിരുന്നു.ഗീതുമോഹന്‍ദാസ് വിവാഹം കഴിഞ്ഞ്,പ്രസവിച്ച ശേഷം ഒരു സിനിമ സംവിധാനം ചെയ്തു.അവാര്‍ഡ് നേടി.ഹിന്ദിയില്‍ പരീക്ഷിച്ച് പരീക്ഷണം വിജയിച്ചപ്പോഴാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തിറങ്ങിയത്.മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ ഇറങ്ങുംമുമ്പ് നല്ല വേഷങ്ങളില്‍ അഭിനയിക്കാന്‍ സംയുക്താവര്‍മ്മ ഒരുക്കമായിരുന്നു. ഇപ്പോള്‍ മൂന്നുപേരും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു.മഞ്ജുവിനെയും സംയുക്തയെയും നായികമാരാക്കി ഗീതു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.സ്ത്രീ ശാക്തീകരണത്തിന്റെ കഥയാണ് ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ.കന്മദത്തിലെ ഭാനുമതിയേപ്പോലെ ശക്തമായ സ്ത്രീ വേഷമായിരിക്കും മഞ്ജുവിന്.അടുത്തവര്‍ഷം വിഷുവിന് ചിത്രീകരണം തുടങ്ങുന്ന രീതിയില്‍ അണിറയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.ഇനി ഇവരുടെ സിനിമയിലെ സംഗമം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Loading...

Leave a Reply

Your email address will not be published.

More News