Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2024 8:30 am

Menu

Published on May 25, 2018 at 3:53 pm

ദൈവമുണ്ട് പക്ഷെ അഗര്‍ബത്തികള്‍ ആളേ കൊല്ലും ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

incense-sticks-pollution-is-damaging-your-health

വിവിധ മതങ്ങളുടെ ആചാര ചടങ്ങുകളിൽ നിത്യ സാന്നിധ്യമാണ് അഗര്‍ബത്തികള്‍. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്.

അതിനുപുറമെ വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുമുണ്ട്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെയ്ക്കുകയും പുക തങ്ങി നില്‍ക്കുകയും ചെയ്താല്‍ അത് ലങ് ക്യാന്‍സറിന് വരെ വഴിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2015ല്‍ എഴുതപ്പെട്ട ഒരു ശാസ്ത്ര പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വായു മലിനീകരണത്തിന് എതിരെ ക്യാംപെയ്ന്‍ നടത്തുന്ന 3 മിനിറ്റ് ലൈഫ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് അഗര്‍ബത്തികള്‍ വിഷപ്പുക പുറപ്പെടുവിക്കുന്നുവെന്നകാര്യം ഷെയര്‍ ചെയ്തത്.

Incense stick (agarbatti) causes air pollution | Experiment by 3min.Life

Our grandparents used it, our parents too, and it seems more than 63% of us still do. But in the last 40-50 year,s the air inside our homes has changed dramatically. Is the agarbatti still the right choice for our homes? We conducted a simple home experiment :O …were left saying #HolySmokes – STOP & WATCH THIS, you don't know what you are doing to the air in your home!

Posted by 3min.life on Thursday, May 24, 2018

അഗര്‍ബത്തികളില്‍നിന്നുള്ള പുകയിലെ എമിഷന്‍ ശ്വാസകോശത്തില്‍ കടന്നു കൂടുകയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്പോള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനര്‍ത്ഥം അഗര്‍ബത്തികളും ചന്ദനത്തിരികളും കത്തിക്കരുത് എന്നല്ല. വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകുന്നില്ല. വായു സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഇവ കത്തിക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News