Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 4:17 pm

Menu

Published on January 8, 2014 at 12:42 pm

തെക്കൻ കേരളത്തിൽ അരി വില കുതിച്ചുയരുന്നു.

increase-in-wholesale-price-of-rice-in-the-state

സംസ്ഥാനത്ത്​ അരിവില കുതിച്ചുയരുന്നു . ജയ അരിക്കാണ്​ വന്‍തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്​.ആന്ധ്രാപ്രദേശില്‍ നിന്നള്ള അരിയുടെ വരവ്​ കുറഞ്ഞതാണ്​ വിലയുയരാന്‍ കാരണം. ജയ അരിയുടെ വില ഡിസംബര്‍ ആദ്യവാരം 31രൂപയായിരുന്നു. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ വില 35 കടന്നു.മൊത്ത വിപണിയില്‍ വില 33ലെത്തി. ശബരിമല സീസണായതോടെ അരി കൊണ്ടുവരുന്നതിനുള്ള വാഗണുകളുടെ എണ്ണത്തില്‍ റയില്‍വേ കുറവു വരുത്തി. സിമന്റ്​ കൊണ്ടുവരുന്നത്​ കൂടുതല്‍ ലാഭകരമായതിനാല്‍ അരി എത്തിക്കാനായി വാഗണുകള്‍ വിട്ടു നല്‍കാന്‍ റയില്‍വേ മടിക്കുന്നതായാണ്​ വ്യാപാരികൾ  പറയുന്നത്.. വാഗണുകളില്‍ അരിയെത്തിക്കാന്‍ ക്വിന്റലിന്​ 170 രൂപയോളമേ ചെലവു വരൂ. എന്നാല്‍ റോഡ്​ മാര്‍ഗം അരിയെത്തുമ്പോള്‍ ക്വിന്റലിന്​ ചിലവ്​ 330 എത്തും. ഈ അധിക ചെലവും വഹിക്കേണ്ടി വരുന്നത്​ ഉപഭോക്താക്കളാണ്​. ആന്ധ്രയില്‍ അടുത്ത സീസണ്‍ തുടങ്ങാന്‍ ഏപ്രില്‍ മാസമാകും.അതുകൊണ്ടുതന്നെ  അരി വില അടുത്തെങ്ങും കുറയില്ലെന്നാണ്​ വ്യാപാരികള്‍ പറയുന്നത്​.. പാചകവാതക വിലവര്‍ദ്ധനവിനു പുറമേ അരിവിലയും കുതിക്കുന്നത്​ സാധാരണക്കാരായ ജനങ്ങളെ ആശങ്കയിലാ‍ഴ്ത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News