Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on June 26, 2013 at 4:16 pm

ഇന്ത്യ-ചൈന പതിനാറാംവട്ട അതിര്‍ത്തിച്ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും.

india-china-border-talks-on-june-28-antony-to-visit-china-in-july

ബെയ്ജിങ്: ഇന്ത്യ-ചൈന പതിനാറാംവട്ട ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും ചൈനയുമായുള്ള പതിനാറാംവട്ട ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങുന്നതിന് പിന്നാലെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ചൈന സന്ദര്‍ശിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലായ് ആദ്യമായിരിക്കും ആന്‍റണിയുടെ സന്ദര്‍ശനം.ലഡാക്കിലെ ചൈനീസ് കൈയേറ്റത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ചൈനാ പ്രധാനമന്ത്രി ലീ കു ചിയാങ് കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.മലയാളിയായ ശിവശങ്കര്‍മേനോന്‍ ആണ് ഇന്ത്യയുടെ പ്രതിനിധി. ചൈനയില്‍ പുതിയ നേതൃത്വം അധികാരമേറ്റശേഷം അതിര്‍ത്തിപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നടക്കുന്ന ആദ്യ ഉഭയകക്ഷിചര്‍ച്ചയാണിത്.

Loading...

Leave a Reply

Your email address will not be published.

More News