Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : ടെലിഫോണ്‍, ഇന്റർനെറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) തയാറാക്കിയ പട്ടികയില്‍ പ്രഥമ സ്ഥാനങ്ങളിലൊന്ന് ഇന്ത്യക്കെന്ന് റിപ്പോര്‍ട്ട്. രഹസ്യ വിവരം ചോര്‍ത്തല്‍ പരിപാടിക്കായി ഉള്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.30 ദിവസം കൊണ്ട് വിവിധ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് ശൃംഖലകളിലെ നൂറുകോടി വിവരങ്ങള്‍ എന്‍.എസ്.എ ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രഹസ്യരേഖകളുടെ അടിസ്ഥാനത്തില്‍ ദേശീയ ദിനപത്രം ദ ഹിന്ദുവാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ രണ്ട് രീതികളിലാണ് അമേരിക്കന്‍ ഏജന്‍സി ശേഖരിക്കുന്നത്. ഡാറ്റാ മൈനിങ് സംവിധാനം വഴി ടെലിഫോണ്‍ വിളികളും ഇ മെയിലുകളും ചോര്‍ത്തിയാണിത്. രണ്ടാമത്തേത് പ്രിസം പദ്ധതി വഴിയും. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, യാഹൂ, ആപ്പിള്‍, യുട്യൂബ് അടക്കം വിവിധ വെബ് സെര്‍വറുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.പൌരന്മാരുടെ സ്വകാര്യതയിലെക് കടന്നു കയറുകയല്ല എന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടികൾ ആണ് ചെയ്യുന്നത് എന്നും എന്‍.എസ്.എ വ്യക്തമാക്കി.
Leave a Reply