Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ആയുധവില്‍പനയടക്കം ഇന്ത്യയുമായി വിപുലമായ സൈനിക സഹകരണത്തിന് അമേരിക്ക ഒരുങ്ങുന്നു. അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ശതകോടികളുടെ അത്യാധുനിക ഉപകരണങ്ങളാണ് അമേരിക്ക ഇന്ത്യക്ക് വില്‍ക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ സൈനികകാര്യ വകുപ്പ് അസിസ്റ്റന്‍റ് സെക്രട്ടറി ആന്‍ഡ്ര്യു ഷപിറോ അറിയിച്ചു.
‘പ്രതിരോധ വ്യവസായ ബന്ധത്തില്‍ അമേരിക്കയും ഇന്ത്യയും അദ്ഭുതകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2008ല്‍ ശൂന്യമായിരുന്ന ആയുധവ്യാപാരം ഇപ്പോള്‍ 800 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ആയുധവ്യാപാരം ഇനിയും ഉയരും’ -അദ്ദേഹം പറഞ്ഞു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശകാലത്ത് ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച യു.എസ് സൈനികച്ചെലവ് ഒരു ദശകത്തിന ് ശേഷം തകര്‍ച്ചയിലാണുള്ളത്. ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ ഇത് മാറ്റിയെടുക്കാമെന്നാണ് അമേരിക്ക കരുതുന്നത്. സോവിയറ്റ് കാലത്തെ സൈനിക ഉപകരണങ്ങളുള്‍പ്പെടെയുള്ളവ പരിഷ്കരിക്കാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. ശതകോടികള്‍ ചെലവിടേണ്ടിവരുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അമേരിക്ക ആയിരിക്കും.
ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയില്‍നിന്ന് 1500 കോടി ഡോളര്‍ വിലവരുന്ന 126 റാഫേല്‍ ജറ്റ് വിമാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായ ഇന്ത്യയിലേക്ക് അമേരിക്കന്‍ ആയുധനിര്‍മാണ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിനും ബോയിംഗും റെയ്തോണുമാണ് പ്രധാനമായും ഇറക്കുമതി നടത്തുന്നത്. ഇന്ത്യയുമായുള്ള പുതിയ ആയുധവ്യാപാര പദ്ധതിക്ക് പ്രതിരോധ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ നേതൃത്വം നല്‍കും.
Leave a Reply